www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വിവാഹിതരായിട്ടും അവിഹിതം; സഹികെട്ടപ്പോൾ കൊലപാതകം; തൊടുപുഴയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ

Share it:

ഇടുക്കി: വിവാഹിതരായിട്ടും അവിഹിതം അവസാനിപ്പിക്കാത്ത യുവാവ് ഒടുക്കം നൽകേണ്ടി വന്നത് സ്വന്തം ജീവൻ. തൊടുപുഴയിലാണ് ഇന്നലെ അർധ രാത്രി വിവാഹിതയായ യുവതിയെ കാണാനെത്തിയ യുവാവിനെ വീട്ടമ്മയുടെ പിതാവ് കുത്തികൊന്നത്. വെ​ങ്ങ​ല്ലൂ​ർ അ​ച്ച​ൻ​ക​വ​ല പു​ളി​ക്ക​ൽ സി​യാ​ദ് (കോ​ക്ക​ർ-34) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പി​താ​വ് വെ​ങ്ങ​ല്ലൂ​ർ വ​രാ​ര​പ്പി​ള്ളി​ൽ സി​ദ്ദി​ഖി​നെ (51) പോ​ലീ​സ് തെ​ര​യു​കയാണ്. ഇയാളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

അതേസമയം സിയാദ് ക്ഷണിച്ചുവരുത്തിയ ദുരന്തമാണ് ഇതെന്നാണ് ബന്ധുക്കൾ അടക്കമുള്ളവർ പറയുന്നത്. ഇന്നലെ കാമുകിയുടെ വീട്ടിലെത്തിയ സിയാദിനെ കാമുകിയുടെ ഭർത്താവ് കൈയോടെ പിടികൂടിയിരുന്നു. തുടർന്നാണ് വിവരം അറിഞ്ഞ സിദിഖ് ഇയാളെ കുത്തികൊല്ലുന്നത്. ഭാര്യയും രണ്ടു മക്കളുമുള്ള സിയാദ് മുൻപ് ഒരിക്കൽ ഈ യുവതിയുമായി ഒളിച്ചോടിയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് ഇരുവരെയും തിരികെയെത്തിച്ചത്. 

രണ്ടു പേരും വിവാഹിതരായതിനാൽ കുടുംബാംഗങ്ങളുടെ ഇടപെടലിനെ തുടർന്ന് ഇരുവരെയും വാണിങ്ങ് നൽകി വിടുകയായിരുന്നു. എന്നാൽ ഈ സംഭവത്തിനു ശേഷവും ഇരുവരും തമ്മിലുള്ള അവിഹിതം തുടർന്നാണ് നിലവിൽ കൊലപാതകത്തിലേക്ക് കലാശിച്ചത്. ഭർത്താവ് അറിയാതെ ഇയാൾ കാമുകിയെ കാണാൻ യുവതിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇക്കാര്യം പലപ്പോഴും ഭർത്താവ് അറിഞ്ഞിരുന്നു. 

ഇതോടെ ഇയാൾ ഭാര്യയുമായി വഴക്കിടുന്നതും പതിവായി. മകളുടെ കുടുംബ ജീവിതം തകരുന്നത് കണ്ട സിദ്ദിഖ് സിയാദിനെ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്ന് വീണ്ടും ഇയാൾ കാമുകിയെ തേടി പോയതോടെയാണ് ഇന്നലെ രാത്രിയിൽ കൊലപാതകത്തിലേക്ക് സംഭവം നീങ്ങിയത്. സം​ഭ​വ​ത്തി​നു ശേ​ഷം സ്ഥ​ല​ത്തു നി​ന്നും പോ​യ സി​ദ്ദി​ഖി​നെ പോ​ലീ​സ് തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി.​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 



Share it:

Crime

Idukki

Post A Comment: