www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തൊടുപുഴയിൽ വീട്ടമ്മയായ കാമുകിയെ കാണാൻ അർധരാത്രിയിലെത്തിയ യുവാവിനെ കാമുകി പിതാവ് കുത്തിക്കൊന്നു

Share it:

തൊ​ടു​പു​ഴ: വിവാഹിതയായ മുൻ കാമുകിയെ കാണാൻ അർധ രാത്രിയിൽ മതിൽ ചാടിയെത്തിയ കാമുകനെ കാമുകിയുടെ പിതാവ് കുത്തിക്കൊന്നു. ഇന്നലെ അർധ രാത്രിയിൽ തൊടുപുഴയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. തൊടുപുഴ വെങ്ങല്ലൂർ അച്ചൻകവല പുളിക്കൽ സിയാദ് (കോക്കർ-34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകിയുടെ പിതാവ് വെ​ങ്ങ​ല്ലൂ​ർ വ​രാ​ര​പ്പി​ള്ളി​ൽ സി​ദ്ദി​ഖ് (51) ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇ​ന്ന​ലെ രാ​ത്രി 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ ഷീ​റ്റ് മേ​യു​ന്ന ട്രെസ് വ​ർ​ക്ക് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സി​യാ​ദ്. 

ത​ടി​പ്പ​ണി തൊ​ഴി​ലാ​ളി​യാ​ണ് സി​ദ്ദി​ഖ്. ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യു​മാ​യി നേ​ര​ത്തെ ത​ന്നെ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന സി​യാ​ദ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി. ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ ഭ​ർ​ത്താ​വും സി​യാ​ദും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പി​ന്നീ​ട് ഇ​യാ​ളെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​വി​വ​രം സി​ദ്ദി​ക്കി​നെ അ​റി​യി​ച്ചു. ഇ​തി​നി​ടെ വെ​ങ്ങ​ല്ലൂ​ർ മു​സ്ളിം​പ​ള്ളി​ക്കു സ​മീ​പ​ത്തു വ​ച്ച് സി​ദ്ദി​ക്കും സി​യാ​ദും ത​മ്മി​ൽ ക​ണ്ടു​മു​ട്ടു​ക​യും വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി. സം​ഘ​ർ​ത്തി​നി​ട​യി​ൽ സി​ദ്ദി​ഖ് സി​യാ​ദി​നെ ക​ത്തി​ക്കു കു​ത്തു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ സി​യാ​ദി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.‌ 

സം​ഭ​വ​ത്തി​നു ശേ​ഷം സ്ഥ​ല​ത്തു നി​ന്നും പോ​യ സി​ദ്ദി​ഖി​നെ പൊ​ലീ​സ് തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി.​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സി​യാ​ദി​ന്‍റെ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും. പെ​യി​ന്‍റി​ങ് തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. സി​യാ​ദു​മാ​യി നേ​ര​ത്തെ ത​ന്നെ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന യു​വ​തി മു​ൻ​പ് ഇ​യാ​ളു​മാ​യി ഒ​ളി​ച്ചോ​ടി​യി​രു​ന്നു. പി​ന്നീ​ട് പൊ​ലീ​സ് ഇ​ട​പെ​ട്ട് ഇ​വ​രെ വി​ളി​ച്ചു വ​രു​ത്തി പ്ര​ശ്നം ര​മ്യ​ത​യി​ലാ​ക്കി. എ​ന്നാ​ൽ ഇ​തി​നു ശേ​ഷ​വും ഇ​യാ​ൾ യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം തു​ട​രു​ക​യാ​യി​രു​ന്നു. മ​രി​ച്ച സി​യാ​ദി​ന് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Crime

Idukki

Post A Comment: