www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിർഭയകേസ് പ്രതികളെ പരസ്‌പരം ലൈംഗിക ബന്ധം ചെയ്യിച്ച് ജയിൽ അധികൃതർ; കേസിൽ വഴിത്തിരിവ്

Share it:

ന്യൂഡെൽഹി: നിർഭയ കേസ് പ്രതികളെ ജയിലിനുള്ളിൽ പരസ്പരം ലൈംഗിക ബന്ധത്തിലേർപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ. പ്രതികൾക്കായി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകയാണ് കേസിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് മുകേഷ് സിംങിന്‍റെ അഭിഭാഷക ഇക്കാര്യങ്ങൾ ആരോപിച്ചത്. കേസിൽ നാളെ രാവിലെ 10.30 യ്ക്ക് കോടതി വിധി പറയും. 

ഏത് സാഹചര്യത്തിലാണ് ദയാഹര്‍ജി തള്ളിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മുകേഷ് സിംങിന്‍റെ അഭിഭാഷക കോടതിയിൽ പറഞ്ഞു. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനം പരിശോധിക്കാൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. നടപടിക്രമം പാലിച്ചോ എന്ന് മാത്രമേ പരിശോധിക്കൂവെന്നും അവ‍ര്‍ പറഞ്ഞു. ഹര്‍ജിയിൽ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ആരോപണം പ്രതികളുടെ അഭിഭാഷകൻ ഉന്നയിച്ചത്. മുകേഷ് സിംങും സഹോദരൻ രാംസിങും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷക പറഞ്ഞു. 

എന്നാൽ മുകേഷ് സിങ് ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്നും അതിനുള്ള ചികിത്സ ജയിലിൽ നടന്നുവെന്നതും ദയാഹർജിക്ക് കാരണമല്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ഹർജികൾ നൽകുന്നത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനല്ലെന്ന് മുകേഷ് സിങിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശ് വിശദീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി തുഷാർ മേത്തയാണ് വാദിച്ചത്. രാഷ്ട്രപതി പരിശോധിച്ച ശേഖകളുടെ വിശദാംശങ്ങൾ സോളിസിറ്റർ ജനറൽ കോടതിയിൽ നൽകി. 

മുകേഷ് സിങിന് ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന പരാതികൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കേണ്ട സ്ഥലങ്ങളിൽ ഉന്നയിക്കണമെന്ന് മേത്ത പറഞ്ഞു. മുകേഷ് സിങിന്‍റെ സഹോദരൻ രാംസിങിന്‍റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നിർഭയ പ്രതികളെ പരസ്പരം ലൈംഗിക ബന്ധത്തിന് തീഹാർ അധികൃതർ പ്രേരിപ്പിച്ചെന്നും അഭിഭാഷക കുറ്റപ്പെടുത്തി. 
Share it:

National

Post A Comment: