www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ലച്ചുവിന്‍റെ ആദ്യ സിനിമ സൂപ്പർ താരത്തിനൊപ്പം; ചർച്ചകൾ അന്തിമഘട്ടത്തിൽ

Share it:

കൊച്ചി: ഉപ്പും മുളകിലും ഇനി അഭിനയിക്കുന്നില്ലെന്നു പരസ്യമായി പറഞ്ഞതിനു പിന്നാലെ ലച്ചുവെന്ന ജൂഹി റുസ്‌തഗരിയെ തേടി വമ്പൻ സിനിമാ ഓഫറുകൾ വന്നതായി റിപ്പോർട്ട്. സീരിയലിലെ ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രമായിരുന്നു ജൂഹി അവതരിപ്പിച്ച ലച്ചു. എന്നാൽ സീരിയലിൽ നിന്നും ലച്ചു പുറത്തുപോകുകയാണെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. സീരിയലിൽ ലച്ചുവിന്‍റെ വിവാഹം കഴിയുന്നതായും തുടർന്ന് ഹണി മൂണിനു പോകുന്നതായിട്ടുമായിരുന്നു കഥ. ഹണി മൂണിനായി പോയ ലച്ചു മടങ്ങി വരില്ലെന്ന സൂചനകൾ അണയറക്കാർ തന്നെ പുറത്തു വിട്ടിരുന്നതുമാണ്. 

എന്നാൽ ലച്ചു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇതിനിടെ താൻ ഇനി സീരിയൽ അഭിനയത്തിലേക്കില്ലെന്ന് ലച്ചു സ്വയം പുറത്തിറക്കിയ വീഡിയോയിൽ വെളിപ്പെടുത്തിയതോടെ ഉപ്പുംമുളകും സീരിയലിലെ ആയിരക്കണക്കിന് ആരാധകരാണ് നിരാശയിലായത്. അതേസമയം സീരിയലിൽ നിന്നും പടിയിറങ്ങിയ ലച്ചുവിനെ ഇനി ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. 

വമ്പൻ ചിത്രങ്ങളിൽ ലച്ചുവിനെ തേടി ഓഫറുകൾ വന്നതായിട്ടാണ് വിവരം. എന്നാൽ ജൂഹിയുടെ തീരുമാനം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. സൂപ്പർ നായകനോടൊപ്പമുള്ള ചിത്രത്തിൽ സമ്മതം മൂളിയതായിട്ടും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ലച്ചുവിനെ പുതിയ ഭാവത്തിൽ ബിഗ് സ്ക്രീനിൽ കാണാനാകുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

mollywood

Post A Comment: