
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കാല് നിലത്തു കുത്താൻ കഴിയാത്ത ഉപ്പൂറ്റി വേദന.. മധ്യവയസിലേക്ക് അടുക്കുന്ന മിക്കവർക്കുമുണ്ടാവും ഈ വേദന. നിരവധി കാരണങ്ങൾ ഉപ്പൂറ്റി വേദനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ കൃത്യമായ ചികിത്സയിലൂടെ വേദന പരിഹരിക്കാനാകും.
ശരീര ഭാരത്തെക്കാൾ ഇരട്ടി ഭാരം സഹിക്കാൻ ശേഷിയുള്ളതാണ് ഉപ്പൂറ്റി. കാൽകേണിൽ എന്ന അസ്ഥിയാണ് പ്രധാനമായും ഉപ്പൂറ്റി ഭാഗം. ഈ അസ്ഥിയുടെ അടിയിൽ ക്ഷതം ഏൽക്കാതിരിക്കാൻ മൃദുവായ പേശിയുണ്ട്. ഉപ്പൂറ്റിയുടെ പിന്‍ഭാഗത്ത് അഖിലിസ് ടെന്‍ഡന്‍ എന്ന അസ്ഥി ചേര്‍ന്നിരിക്കുന്നു.
ഉപ്പൂറ്റിയുടെ അടിഭാഗത്തും പിന്‍ഭാഗത്തും ഉള്ളിലും അനുഭവപ്പെടുന്ന വേദന എന്നിങ്ങനെ ഉപ്പുറ്റിവേദനയെ മൂന്നായി തിരിക്കാം.
ഉപ്പൂറ്റിയുടെ അടിഭാഗത്ത് വരുന്ന വേദന
ഹീല്‍പാഡിന് ആവര്‍ത്തിച്ചുള്ള ക്ഷതം ഏല്‍ക്കുന്നതുകൊണ്ടാണ് ഇത്തരം വേദന അനുഭവപ്പെടുന്നത്. മറ്റൊന്ന് പ്ലാന്‍റാര്‍ഫേസിയ എന്ന കാല്‍പാദത്തിലെ അസ്ഥികളെ പരസ്പരം ചേര്‍ത്ത് കെട്ടിയിരിക്കുന്ന പാദം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന സ്‌നായുവിനു വരുന്ന നീര്‍ക്കെട്ടാണ്. ഇതില്‍ കാത്സ്യം നിറഞ്ഞ് ഒരു മുകുളം പോലെ വളര്‍ന്നുവരുന്നതാണ്. ഇതിനെ കാല്‍കേനില്‍ സ്പര്‍ എന്ന് പറയുന്നു.
ഉപ്പൂറ്റിയുടെ പിന്‍ഭാഗത്തെ വേദന
പടികള്‍ കയറിയിറങ്ങുന്നവരില്‍ ഇത്തരം വേദന കൂടുതല്‍ കണുന്നു. കാല്‍വണ്ണയിലെ ശക്തമായ പേശി ഉപ്പൂറ്റിചേര്‍ന്നുവരുന്ന ഭാഗത്ത് ഉരച്ചില്‍ സംഭവിക്കാതിരിക്കാന്‍ ഒരു മടക്കുണ്ട്. ഈ ഭാഗത്ത് നീര്‍കെട്ടും, വീക്കവും വേദനയും ഉണ്ടാകുന്നു.
ഉപ്പൂറ്റിയുടെ ഉള്‍ഭാഗത്തെ വേദന
പ്രാദേശികമായ സന്ധിവേദനയോ, യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നതോ ഈ വേദനയ്ക്ക് കാരണമാകാം.
വേദനയകറ്റാൻ ശ്രദ്ധിക്കാം
എന്തുകൊണ്ടുള്ള വേദനയാണ് ഓരോരുത്തർക്കും എന്ന് കണ്ടെത്തുകയാണ് പ്രധാനം. ഇതിനായി രക്ത പരിശോധന, എക്‌സ്‌റേ പരിശോധന എന്നിവ വേണ്ടിവരും. ലേപനം, ചൂടുപിടിപ്പിക്കല്‍, ഔഷധസേവ, വിശ്രമം, ജീവിതശൈലി ക്രമീകരിക്കുക എന്നിവയാണ് ഉപ്പൂറ്റി വേദനയ്ക്കുള്ള ചികിത്സകൾ. ആയുര്‍വേദ ചികിത്സ പൂര്‍ണസുഖം തരുന്നതാണ്. ആയുര്‍വേദത്തിലെ അഗ്നികര്‍മം വേദനകുറയുന്നതിന് ഏറെ ഫലപ്രദമാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ
Post A Comment: