
കൊച്ചി: നടൻ പൃഥ്‌വിരാജ് നായകനായ എസ്രയെന്ന ചിത്രത്തിലൂടെയാണ് നടി ആൻ ശീതൾ ശ്രദ്ധേയയാകുന്നത്. കഴിഞ്ഞ ദിവസം എഫ്.എം. ആർജെക്ക് മുന്നിൽ നടി നടത്തിയ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയാകുകയാണ്. ആരും തുറന്നു പറയാന്‍ മടിക്കുന്ന ഒരു അനുഭവം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.
ജീവിതത്തില്‍ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലായത്. താരത്തിന്‍റെ മറുപടി ഇങ്ങനെ… നടുവിരല്‍ കാണിച്ചിട്ടുണ്ട്.. ഫ്രണ്ട്സിനൊപ്പം കറങ്ങുമ്പോള്‍ ശല്യം ചെയ്ത പൂവാലനെ നടുവിരല്‍ കാണിച്ചിട്ടുണ്ട്.. സംഭവം എവിടെയാണ് നടന്നത് എന്ന് ചോദിച്ചപ്പോള്‍.. ഇവിടെത്തന്നെ കൊച്ചിയില്‍ ആണെന്നാണ് താരം മറുപടി നല്‍കിയത്.
ഏത് കൈ കൊണ്ടാണ് കാണിച്ചത് എന്ന് ചോദിച്ചപ്പോള്‍.. രണ്ടുകൈകൊണ്ടും എന്നാണ് താരം മറുപടി നല്‍കിയത്.. അങ്ങനെ ചെയ്തപ്പോള്‍ അയാളുടെ പ്രതികരണം എന്തായിരുന്നു എന്ന് ആര്‍ജെ ചോദിച്ചപ്പോള്‍ നടുവിരല്‍ കാണിച്ച് ഓടുകയായിരുന്നു എന്നാണ് ആന്‍ മറുപടി നല്‍കിയത്.
പൃഥിരാജ് നായകനായ ഹൊറര്‍ ത്രില്ലര്‍ എസ്രയിലൂടെയാണ് ആന്‍ ശീതല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് ഇഷ്‌ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യാനും താരത്തിനായി. കാളിദാസ എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
Post A Comment: