
കൊച്ചി: യുവാവിനെ ഹണി ട്രാപ്പിൽപെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ ഇടുക്കി സ്വദേശികൾ അറസ്റ്റിൽ. ഉടുൻചോല സ്വദേശികളായ ചക്കു പാലം, അഞ്ചാംമൈൽ മുകളിയില്‍ മഹേഷ് ജോര്‍ജ്(32), അഞ്ചാംമൈൽ സ്വദേശി ഷിബു ജോജ് (28) എന്നിവരെയാണ് എറണാകുളം അസിസ്റ്റന്‍റ് കമ്മിഷ്‌ണർ ലാൽജിയുടെ നിർദേശപ്രകാരം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
എറണാകുളം വളഞ്ഞമ്പലത്ത് ജോബ് കൺസൾട്ടി നടത്തുന്ന യുവാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. യുവാവിനെ ഫോണിൽ വിളിച്ച യുവതി തനിക്ക് ഒരു ജോലി വേണമെന്നാവശ്യപ്പെട്ട് ബന്ധം സ്ഥാപിക്കുകയായിരുന്നു. നേരിട്ട് ഓഫീസിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഓഫീസിലേക്ക് വരാന്‍ സ്ഥലം അറിയില്ലെന്നറിയിച്ചു. തുടർന്ന് യുവാവ് യുവതി നിൽക്കുന്ന സ്ഥലത്ത് ചെല്ലാമെന്ന് സമ്മതിക്കുകയായിരുന്നു. യുവാവ് സ്ഥലത്തെത്തിയപ്പോൾ അറസ്റ്റിലായ പ്രതികൾ ഷാഡോ പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്‍റെ കാറിന്‍റെ താക്കോൽ തട്ടിയെടുത്തു. തുടർന്ന് യുവാവിനെ മർദിച്ച് മൊബൈൽ ഫോണും 12500 രൂപയും നാലര പവന്‍ തൂക്കമുണ്ടായിരുന്ന വെള്ളി ചെയിനും തട്ടിയെടുത്തു.
പിന്നീട് ഇയാളെ സംഘം ഫോര്‍ ഷോര്‍ റോഡിലേക്ക് കൊണ്ടു പോയി. അവിടെവച്ച് 25 വയസുള്ള യുവതിയും പുരുഷനും കാറില്‍ കയറി. കാറില്‍ വച്ച് യുവതിയെയും യുവാവിനെയും ചേർന്ന് ചിത്രങ്ങൾ പകർത്തുകയും മോശമായ രീതിയില്‍ ഫോട്ടോകള്‍ എടുക്കുകയും ചെയ്‌തു. ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി യുവാവിന്‍റെ എടിഎമ്മില്‍ നിന്നും 7500 രൂപയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 9500 രൂപയുടെ മൊബൈല്‍ ഫോണും വാങ്ങിപ്പിച്ചു.
പിന്നീടും ഇതേ സ്ത്രീ ഭീഷണിപ്പെടുത്താൻ വിളിച്ചതോടെയാണ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. സബ് ഇന്‍സ്‌പെക്ടര്‍മാരായ വിബിന്‍ കുമാര്‍, തോമസ് പള്ളന്‍, സീനിയര്‍ സിപിഒ അനീഷ്, സിപിഒ മാരായ രഞ്ജിത്ത്, ഇസഹാക്ക് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: