www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

സ്ത്രീകളിലെ അമിത രോമ വളർച്ച; അറിയാം ഈ കാര്യങ്ങൾ

Share it:


സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് അമിത രോമ വളർച്ച. ആരോഗ്യപരമായ പല കാരണങ്ങൾ കൊണ്ടും ഇങ്ങനെ ഉണ്ടാവാറുണ്ട്. സ്ത്രീകളിൽ പൊതുവെ കാണുന്നവയിൽ നിന്നും വ്യത്യസ്‌തമായി മേൽചുണ്ട്, താടി, നെഞ്ച്, വയർ, മുതുക്, തുടകൾ, കൈകൾ എന്നിവിടങ്ങളിൽ സാധാരണ കാണുന്നതിലും കട്ടിയുള്ള പുരുഷ സമാനമായ രോമം കാണുന്നതിനെയാണ് അമിത രോമവളർച്ച എന്ന് പറയുന്നത്. പല രോഗാവസ്ഥകളും ഈ ഒരു ലക്ഷണത്തിന് കാരണമായി മാറിയേക്കാം.

പുരുഷഹോർമോൺ

പുരുഷ ഹോർമോൺ  അളവിൽ കൂടുതലായി കാണപ്പെടുന്നതാണ് ഇതിന്‍റെ പ്രധാനപ്പെട്ട കാരണം. ശരീരഭാരം കൂടുതൽ, ക്രമം തെറ്റിയ ആർത്തവം, മുഖക്കുരു, എണ്ണ മെഴുക്കോട് കൂടിയ ചർമം, ശിരോചർമം വ്യക്തമാകും വിധമുള്ള മുടികൊഴിച്ചിൽ എന്നീ അനുബന്ധ ലക്ഷണങ്ങളും കണ്ടേക്കാം. പാരമ്പര്യമായി ശരീരത്തിലും കാലുകളിലും അമിത രോമമുണ്ടാവുന്നത് രോഗാവസ്ഥ ആകണമെന്നില്ല. 

പി.സി. ഒ.ഡി. പോലെയുള്ള ജീവിതശൈലി രോഗങ്ങളിലും, വിരളമാണെങ്കിലും അണ്ഡാശയ/അഡ്രീനൽ ഗ്രന്ഥി ട്യൂമറുകളിലും, ചില ജനിതക രോഗങ്ങളിലുമൊക്കെ തന്നെ അമിത രോമവളർച്ച കാണാം. രോഗചരിത്രം, അനുബന്ധ ലക്ഷണങ്ങൾ, ആവശ്യമായ രക്ത/സ്‌കാനിങ് പരിശോധനകളിലൂടെ കൃത്യമായ രോഗ നിർണയം സാധ്യമാകും. 


ബാഹ്യസൗന്ദര്യത്തെ ബാധിക്കുന്ന ലക്ഷണമായതു കൊണ്ട് തന്നെ, പലപ്പോഴും വേണ്ട വിധമുള്ള ആരോഗ്യപരിരക്ഷ ലഭിക്കാതെ, കേവലം ചർമ സംരക്ഷണത്തിലേക്ക് മാത്രം ഇതൊതുങ്ങി പോകാറുണ്ട്. അങ്ങനെയാകാതെ വേണ്ടവിധമുള്ള പരിശോധനകൾക്ക് വിധേയരാകുവാൻ തയ്യാറാകണം. കൃത്യമായ ഔഷധസേവ, ജീവിതശൈലി മാറ്റങ്ങൾ, ബാഹ്യപ്രയോഗങ്ങൾ എന്നിവയൊക്കെ ഫലം ചെയ്യും.

ശ്രദ്ധിക്കാൻ 

  • അമിതമായ മധുര രസ ഉപയോഗം ഒഴിവാക്കുക.
  • കൊഴുപ്പ് കൂടിയ ഭക്ഷണ പദാർഥങ്ങൾ അളവിൽ കുറച്ച് ഉപയോഗിക്കുക.
  • ദിവസേന മിതമായി വ്യായാമം ചെയ്യുക.
  • ശരീരഭാരം കൂടാതെ നോക്കണം.
  • മറ്റു രോഗാവസ്ഥകൾ ഒന്നും തന്നെയില്ല എന്നുറപ്പ് വരുത്തിയ ശേഷം പുറമെ മഞ്ഞൾ, കസ്‌തൂരി മഞ്ഞൾ, കുടമഞ്ഞൾ എന്നിവ അരച്ച് പുരട്ടാം.
  • രോമശാതന തൈലം, നാൽപ്പാമര പ്രയോഗങ്ങൾ പോലെയുള്ള മരുന്നുകൾ വൈദ്യനിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കാം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Health

Post A Comment: