www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

മുലപ്പാൽ കുറയുന്നുണ്ടോ... അമ്മമാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകല്ലേ..

Share it:


അമ്മയുടെ മുലപ്പാലിനോളം മികച്ച മറ്റൊരു ആഹാരമില്ലെന്നത് എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ ശ്രദ്ധയില്ലെങ്കിൽ മുലപ്പാലിൽ കുറവുണ്ടാകുകയും ഇത് അമ്മമാർക്ക് ആശങ്കയ്ക്ക് കാരണമാകുകയും ചെയ്യാറുണ്ട്. 

ശരിയായ രീതിയിലല്ലാതെ മുലയൂട്ടുക, വളരെ സമയം ഇടവിട്ട് കൊടുക്കുക, മുലഞെട്ട് ഉള്ളിലോട്ട് വലിഞ്ഞിരിക്കുക, അധികമായുള്ള ഉൽകണ്ഠ അല്ലെങ്കിൽ സങ്കടം, രാത്രി നന്നേ ഉറക്കമൊഴിക്കേണ്ടി വരിക, ചില മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും മുലപ്പാലിനു കുറവ് സംഭവിക്കാം.  

കൃത്രിമകുപ്പികൾ ഉപയോഗിക്കുമ്പോൾ കുഞ്ഞ് ചിലപ്പോൾ മുലകുടിക്കാതെ വരികയും അങ്ങനെ അത് സ്‌തന്യോൽപാദനത്തെ തന്നെ ബാധിക്കുകയും ചെയ്യാം.


അമ്മമാർ എന്തൊക്കെ ശ്രദ്ധിക്കണം

  • അമ്മയുടെ ദഹന വ്യവസ്ഥ ശരിയായ രീതിയിലാണോ എന്ന് ഉറപ്പു വരുത്തുക. ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കുക. ദഹനത്തിന് അനുസരിച്ച് വെള്ളം കുടിക്കുക.
  • അമ്മമാർക്ക് ശരീരത്തിന് ആവശ്യമായ വിശ്രമവും ഉറക്കവും വേണം. മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക. എപ്പോഴും സന്തോഷമായിരിക്കാൻ ശ്രമിക്കുക.
  • വേണ്ട വിധത്തിലുള്ള ദഹന ശക്തി ഉണ്ടെങ്കിൽ പാൽ, തേങ്ങാപാൽ, മുരിങ്ങയില, ജീരകം, ഉലുവ, ചെറുപയർ, ബാദംപരിപ്പ് തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ശതാവരികിഴങ് ചേർന്ന മരുന്നുകൾ അത്യന്തം ഫലപ്രദമാണ്. 

  • ശരിയായ വിധത്തിൽ കുഞ്ഞിന് മുലകൊടുക്കാൻ ശ്രദ്ധിക്കുക. മുലഞെട്ട് അകത്തോട്ട് ഇരിക്കുകയാണെങ്കിൽ അത് കൈകൊണ്ട് മൃദുവായിട്ട് പുറത്തേക്ക് വലിച്ചുകൊണ്ടുവരാൻ നോക്കുക. വിണ്ടുകീറിയിട്ടുണ്ടെങ്കിൽ വൈദ്യനിർദേശാനുസരണം ലേപനം പുരട്ടി ഉണക്കുക.
  • കുഞ്ഞിന് ആവശ്യാനുസരണം ഇടയ്ക്കിടെ മുലയൂട്ടുക. മുലയൂട്ടുന്നതിന് മുൻപും ശേഷവും സ്തനങ്ങൾ വൃത്തിയാക്കുവാൻ ശ്രദ്ധിക്കുക.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Health

Post A Comment: