www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1904) Idukki (1832) Mostreaded (1617) Crime (1445) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ലൈവ് വാർത്താ വായനക്കിടെ മകന്‍റെ എൻട്രി; വായന മുടക്കാതെ അവതാരിക

Share it:


ലൈവ് വാർത്താ അവതരണത്തിനിടെ അബദ്ധങ്ങൾ പിണയുന്നത് സ്വാഭാവികമാണ്. എന്നാൽ വാർത്ത വായിക്കുന്നതിനിടെ കുഞ്ഞ് സ്ക്രീനിലേക്ക് പ്രവേശിച്ചാലോ. എബിസി 7 ന്‍റെ വാർത്താ അവതാരക ലെസ്ലി ലോപ്പസിനാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്. എന്നാൽ അനായാസം അവർ അതിനെ മറികടക്കുകയും ചെയ്‌തു. കാലാവസ്ഥാ റിപ്പോർട്ട് പറയുന്നതിനിടെയാണ് മകൻ നോളൻ അമ്മയ്ക്കൊപ്പം സ്ക്രീനിൽ എത്തിയത്.

 

കാലാവസ്ഥാ റിപ്പോർട്ട് പറയുന്നതിനിടെ ആദ്യം ഒരനക്കം സംഭവിച്ചത് പോലെ വിഡിയോയിൽ കാണാം. ഉടൻ തന്നെ അവതാരക പൊട്ടിച്ചിരിക്കുകയും, അത് തന്‍റെ മകനാണെന്ന് പറയുകയും ചെയ്യുന്നു.

ക്യാമറ ഉടൻ ലെസ്ലിയുടെ കാലിൽ കെട്ടിപ്പിടിച്ച് നിൽക്കുന്ന കുഞ്ഞിനെ കൂടി സ്ക്രീനിൽ കാണിക്കുന്നു. തുടർന്ന് ലെസ്ലി അവതരണം മുറിയാതെ തന്നെ മകനെ എടുത്ത് റിപ്പോർട്ടിങ് പൂർത്തിയാക്കുകയാണ്.

എബിസി7 ലെ വാർത്താ അവതാരകയും എമ്മി പുരസ്കാര ജേതാവുമായ ബ്രാൻഡി ഹിറ്റാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. വിഡിയോയ്ക്ക് ഇതിനോടകം 29,000 ൽ ഏറെ ലൈക്കുകളും 3,500 ഓളം റീ ട്വീറ്റുകളും ലഭിച്ചു. 13 ലക്ഷത്തിലേറെ പേരാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Viral

Post A Comment: