www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വന്തം വിവാഹം വീഡിയോകോളിൽ കണ്ട് വരൻ

Share it:


കറ്റാനം: വിവാഹത്തിൽ വരൻ പങ്കെടുത്തത് വീഡിയോകോളിലൂടെ. കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തില്‍ ഇന്നലെ രാവിലെ നടന്ന വിവാഹത്തിലാണ് അസാധാരണ സംഭവം ഉണ്ടായത്. വരൻ സുജിത്താണ് സ്വന്തം വിവാഹം വീഡിയോകോളിലൂടെ കണ്ടത്. വിവാഹത്തിന് തൊട്ടുമുമ്പ് കോവിഡ് പിടിപെട്ടതാണ് സുജിത്തിനു വിനയായത്. 

മൂന്ന് മാസം മുമ്പാണ് മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ വി.ജി. സുധാകരന്‍റെയും രാധാമണിയുടെയും മകന്‍ സുജിത്ത് സുധാകരനും, കട്ടച്ചിറ പള്ളിക്കല്‍ കൊച്ചുവീട്ടില്‍ വടക്കതില്‍ സുദര്‍ശനന്‍റെയും കെ. തങ്കമണിയുടെയും മകള്‍ എസ്. സൗമ്യയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. എന്നാല്‍ കോവിഡ് പിടിപെട്ടതോടെ സുജിത്ത് ഐസൊലേഷന്‍ റൂമിലായി. ഒടുവില്‍ മണ്ഡപത്തിലെത്തിയ സൗമ്യയെ സുജിത്തിന്‍റെ സഹോദരി മഞ്ജു വരണമാല്യം അണിയിക്കുകയായിരുന്നു.  

മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സുജിത്ത്. കുടുംബം മുംബൈയില്‍ സ്ഥിരതാമസമാണ്. മൂന്നാഴ്ച്ച മുമ്പാണ് ഇവര്‍ വിവാഹ ചടങ്ങിനായി നാട്ടില്‍ എത്തിയത്. കോവിഡ് പരിശോധനക്ക് ശേഷം നിരീക്ഷണത്തിലായിരുന്നു. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ സുജിത്തിന് പോസിറ്റീവ് ആവുകയായിരുന്നു. ക്വാറന്‍റീനില്‍ ആയതിനാല്‍ സുജിത്തിന്‍റെ മാതാപിതാക്കള്‍ക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായില്ല. ഇതോടെയാണ് നാട്ടിലുള്ള മഞ്ജുവിന്‍റെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. സുജിത്തിന്‍റെ മാതൃസഹോദരി പുത്രിയാണ് മഞ്ജു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Viral

Post A Comment: