www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവ് ഒപ്പം കഴിഞ്ഞത് 15 ദിവസം; കനകയുടെ വെളിപ്പെടുത്തൽ

Share it:



ചെന്നൈ: മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധ നേടിയ നടിയാണ് കനക. സൂപ്പർ താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌താണ് കനക മലയാളികളുടെ മനസിൽ ഇടം നേടുന്നത്. എന്നാൽ പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന കനക ഇപ്പോൾ അഭിമുഖങ്ങളിലും മറ്റും സജീവമാണ്. 

തന്‍റെ അമ്മയും തമിഴ്-തെലുങ്ക് നടിയുമായ ദേവികകാരണമാണ് താൻ സിനിമയിൽ നിന്നും ഇത്രയും കാലം വിട്ടു നിന്നതെന്ന് കനക നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഭർത്താവിനെകുറിച്ച് കനക പറഞ്ഞ കാര്യങ്ങളാണ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്.   ഭർത്താവ് തന്നോടൊപ്പം കഴിഞ്ഞത് വെറും 15 ദിവസം മാത്രം ആയിരുന്നു. അദ്ദേഹത്തെ ആരോ തട്ടിക്കൊണ്ടു പോയി എന്നും അതിന് പിന്നിലുള്ള ആൾ ആരാണെന്നറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി എന്നും താരം പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കനകയുടെ വെളിപ്പെടുത്തൽ. 

കാലിഫോർണിയയിൽ മെക്കാനിക്കൽ എൻജിനീയറായ മുത്തുകുമാറാണ് കനകയെ വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. 2007ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളു എന്നും പിന്നീട് താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്നും പറയുകയാണ് കനക. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടിക്കൊണ്ടു പോയതെന്നാണ് കരുതിയത്. എന്നാൽ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ തൻ്റെ അഛൻ ദേവദാസായിരുന്നു എന്നും കനക പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Entertainment

Post A Comment: