www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാലുകളുടെ മനോഹര ചിത്രം ഇൻസ്റ്റഗ്രാമിൽ; യുവതിയുടെ വരുമാനം അരക്കോടി

Share it:


ഒട്ടാവ: കോവിഡ് പടർന്നു പിടിച്ചതോടെ പണ സമ്പാദനത്തിന് ഓൺലൈൻ മേഖലയിലേക്ക് തിരിഞ്ഞത് ലക്ഷക്കണക്കിന് ആളുകളാണ്. കേക്ക് നിർമാണത്തിൽ തുടങ്ങി ഫാഷൻ ഡിസൈനിങ് വരെ നീളുന്നതാണ് ഓൺലൈൻ ബിസിനസുകളുടെ ലോകം. എന്തും ഏതും വിൽക്കാമെന്നതും ഓൺലൈനിൽ ബിസിനസിലെ പ്രത്യേകതയാണ്. എന്നാൽ അധികമാരും കേട്ടിട്ടില്ലാത്ത ഒരു മാർഗത്തിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചുകൊണ്ടാണ് കനേഡിയൻ യുവതി ശ്രദ്ധ നേടുന്നത്.  

തന്‍റെ മനോഹരമായ കാലുകളുടെ എക്സ്ക്ലൂസീവ് ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടാണ് അവർ ഓരോ മണിക്കൂറിലും ആയിരങ്ങൾ സമ്പാദിക്കുന്നത്. 32 -കാരിയായ ജെസീക്ക ഗൗൾഡാണ് തന്‍റെ മനോഹരമായ കാലുകളുടെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നത്. കാനഡയിലെ ഒന്‍റാറിയോയിൽ നിന്നുള്ള ജെസീക്ക "ഫെറ്റിഷ് മോഡൽ' എന്നാണ് അവർ സ്വയം വിളിക്കുന്നത്. കാൽ ചിത്രങ്ങളിലൂടെ പ്രതിവർഷം 51 ലക്ഷത്തോളം രൂപയാണ് അവർ സമ്പാദിക്കുന്നതത്രെ. 


അവളുടെ പാദങ്ങളുടെ ചിത്രങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട പേപാൽ അക്കൗണ്ടിൽ പണം അടച്ചാൽ മാത്രം മതി. ഇതിനെ സംബന്ധിച്ച വിവരങ്ങൾ അവർ തന്‍റെ ഇൻസ്റ്റാഗ്രാം ബയോയിൽ വിശദീകരിച്ചിട്ടുണ്ട്. ആളുകൾക്ക് അവളുടെ പാദങ്ങൾ കാണുന്നതിലൂടെ ലൈംഗിക ഉണർവ്വ് ലഭിക്കുന്നു എന്നും യുവതി പറയുന്നു. സ്‌കാർലറ്റ് വിക്‌സെൻ എന്ന പേരിലാണ് അവർ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത്. 


കാലുകളുടെ മോഡലിങ് ചെയ്യാവുന്നവരെ വേണമെന്ന ഒരു പരസ്യം കണ്ടശേഷമാണ് താൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതെന്ന് ജെസീക്ക പറഞ്ഞു. അതിനുശേഷം, കാലുകളോട് താൽപര്യമുള്ള പുരുഷന്മാരിൽ നിന്നുള്ള ആയിരക്കണക്കിന് സന്ദേശങ്ങൾ അവളെ തേടിവന്നു. ഇത്ര വലിയ ഒരു പ്രതികരണം അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. 


അവൾ ശരിക്കും ഞെട്ടിപ്പോയി. ആദ്യം ഇത് കണ്ട് അവൾക്ക് ചിരിയാണ് വന്നതെങ്കിലും ഇപ്പോൾ അതവളുടെ വരുമാന മാർഗമാണ്. എന്‍റെ കാലുകൾക്ക് ആളുകളിൽ ഇത്രയും താൽപര്യം ജനിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

Share it:

Gallery

Trending

Post A Comment: