www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എളുപ്പത്തിൽ ഗർഭിണിയാകാം; ഗർഭധാരണത്തിനൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Share it:


പൂർണ ആരോഗ്യമുണ്ടെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗർഭധാരണം സാധ്യമാകണമെന്നില്ല. ചിലർക്ക് ഗർഭധാരണം ഏറെ ബുദ്ധിമുട്ടായിരിയ്ക്കും. ചിലര്‍ക്കിത് ഏറെ എളുപ്പം നടക്കുന്നതും ആയിരിക്കും. ഗര്‍ഭധാരണം ബുദ്ധിമുട്ടാകുന്നതിന് വന്ധ്യതാ സംബന്ധമായ കാരണങ്ങളുണ്ടായിരിയ്ക്കും. യാതൊരു പ്രശ്‌നങ്ങളുമില്ലെങ്കിലും ഗര്‍ഭധാരണം ബുദ്ധിമുട്ടായിരിക്കുന്നതിന്‍റെ കാരണം കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയായിരിയ്ക്കും.

പങ്കാളികള്‍ക്ക് പ്രശ്‌നങ്ങളില്ലെങ്കില്‍ ഗര്‍ഭധാരണവും എളുപ്പത്തില്‍ സാധ്യമാണ്. ഗര്‍ഭധാരണത്തിന് ഒരുങ്ങുന്ന സ്ത്രീകള്‍, പങ്കാളികള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില പ്രത്യേക കാര്യങ്ങളുമുണ്ട്.  

കൃത്യമായ സമയം പാലിക്കണം:



കൃത്യസമയത്ത് പങ്കാളിയുമായി ബന്ധപ്പെടുകയെന്നത് പ്രധാനമാണ്. ഈ കൃത്യ സമയം കൊണ്ടുദ്ദേശിയ്ക്കുന്നത് സ്ത്രീയുടെ ഓവുലേഷന്‍ എന്ന പ്രക്രിയയാണ്. ഒരു മാസത്തില്‍ സ്ത്രീയ്ക്ക് ഗര്‍ഭധാരണ സാധ്യത ഓവുലേഷന്‍ സമയത്താണ്. സാധാരണ ഗതിയില്‍ ആര്‍ത്തവ ചക്രത്തിന്‍റെ പകുതിയിലാണ് ഈ ദിവസം വരുന്നത്. അതായത് 28 ദിവസത്തെ ആര്‍ത്തവ ചക്രമെങ്കില്‍ പതിനാലാമത്തെ ദിവസം. ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഇതിലും വ്യത്യാസം വരും. ഈ കൃത്യ സമയം കണക്കാക്കി ബന്ധപ്പെട്ടാലേ ഗുണമുള്ളൂ.

ഓവുലേഷൻ ലക്ഷണങ്ങൾ:

ഓവുലേഷന്‍ ലക്ഷണങ്ങള്‍ സ്ത്രീ ശരീരത്തില്‍ തന്നെ പ്രത്യക്ഷപ്പെടുന്നു. ഇതിലൊന്നാണ് ബേസല്‍ ബോഡി ടെംപറേച്ചര്‍ എന്നത്. ഓവുലേഷന്‍ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശരീരത്തിലെ ടെംപറേച്ചര്‍ വര്‍ധിക്കുന്നു. രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടനെ സാധാരണ ടെംപറേച്ചറില്‍ നിന്നും അല്‍പം കൂടുതല്‍ ടെംപറേച്ചറുണ്ടാകും. അതും മൂന്നു ദിവസം അടുപ്പിച്ച് രാവിലെ. കൂടുതല്‍ ടെംപറേച്ചര്‍ എന്നത് അര ഡിഗ്രിക്കടുത്തു മാത്രമേ ഉണ്ടാകൂ. അല്ലാതെ വല്ലാതെ കൂടുതല്‍ ടെംപറേച്ചര്‍ പ്രതീക്ഷിയ്ക്കരുത്. സ്ത്രീ ശരീരത്തിലെ ഓവുലേഷന്‍ സമയമാണ് ഈ സൂചന.

സെര്‍വിക്കല്‍ മ്യുസക്:



സെര്‍വിക്കല്‍ മ്യൂസക് മാറ്റമാണ് മറ്റൊന്ന്. ഈ സമയത്ത് ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ വര്‍ധിയ്ക്കുന്നു. ഇതു കാരണം സെര്‍വികല്‍ മ്യൂസക് വര്‍ധിയ്ക്കുന്നു. ഇതിന് വഴുവഴുപ്പും വര്‍ധിയ്ക്കുന്നു. കൂടുതല്‍ ഒട്ടിപ്പിടിയ്ക്കുന്ന രീതിയിലാകുന്നു. സെര്‍വികല്‍ മ്യൂസക് രണ്ടു വിരലുകള്‍ക്കിടയില്‍ എടുത്താല്‍ വലിയുന്ന വിധത്തിലാകുന്നതാണ് ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണ സാധ്യത കാണിയ്ക്കുന്നത്. ഈ സമയത്ത് ബന്ധപ്പെടുകയെന്നത് ഗര്‍ഭധാരണം എളുപ്പമാക്കുന്നു.

ഓവുലേഷന്‍ തിട്ടപ്പെടുത്താന്‍:

ഓവുലേഷന്‍ തിട്ടപ്പെടുത്താന്‍ ഇപ്പോള്‍ ഓവുലേഷന്‍ കലണ്ടറുകള്‍ ലഭ്യമാണ്. ഫോളിക്യുലര്‍ മോണിറ്ററിങ് എന്ന മെഡിക്കല്‍ വഴികളുമുണ്ട്. ഇതില്‍ ഓവറിയുടെ അള്‍ട്രാ സൗണ്ട് സ്‌കാനിങ് ബ്ലഡ് ഹോര്‍മോണ്‍ ടെസ്റ്റുകള്‍ എന്നിവയാണ് പ്രധാനം. ഇത് ഓവുലേഷന്‍ എപ്പോള്‍ നടക്കുന്നുവെന്നത് വെളിപ്പെടുത്തുന്നു. സ്ത്രീയുടെ അണ്ഡത്തിന് 24 മണിക്കൂറാണ് ആയുസെങ്കിലും പുരുഷ ബീജത്തിന് 4-5 ദിവസം വരെ ജീവനോടെ സ്ത്രീ ശരീരത്തിലുണ്ടാകാന്‍ സാധിയ്ക്കും. അതായത് ഓവുലേഷന്‍ ദിവസത്തിന് മുന്‍പായി ബന്ധപ്പെട്ടാലും ബീജം ജീവനോടെയെങ്കില്‍ അണ്ഡം വരുമ്പോള്‍ അതുമായി ചേര്‍ന്ന് ഗര്‍ഭധാരണം സംഭവിയ്ക്കും.

​ആരോഗ്യകരമായ ഗര്‍ഭധാരണത്തിന്:



ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് പങ്കാളികള്‍ ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുകയെന്നത് പ്രധാനം. ഗര്‍ഭധാരണത്തിന് ഒരുങ്ങുന്ന സ്ത്രീകള്‍ ഫോളിക് ആസിഡ് മുന്‍പേ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ഇലക്കറികളില്‍ അടങ്ങിയിട്ടുമുണ്ട്. ഇതു പോലെ ആരോഗ്യകരമായ ജീവിത ശൈലികള്‍ പ്രധാനമാണ്. ആരോഗ്യകരമായ വ്യായാമം നല്ലതാണ്. പുകവലി, മദ്യപാന ശീലം, സ്‌ട്രെസ് എന്നിവ അകറ്റി നിര്‍ത്തുക. ഗര്‍ഭനിരോധനോപാധികള്‍ കൂടാതെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ശ്രമിച്ചിട്ടും ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കിലേ മെഡിക്കല്‍ സഹായം തേടേണ്ടതുള്ളൂ.                                                                                                                      

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Health

Post A Comment: