www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡീസൽ എഞ്ചിനിൽ വിസ്‌മയം തീർക്കാൻ ടാറ്റാ ആൾട്രോസ്

tata-altroz
Share it:
tata-altroz


സൗന്ദര്യത്തിൽ മുന്നിലായ ടാറ്റാ ആൾട്രോസ് ഇതാ ഡീസൽ പതിപ്പുമായി വാഹന വിപണിയിൽ തരംഗമാകുന്നു. ചുവപ്പും കറുപ്പും ചേർന്ന നിറത്തിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ടിയാഗോയെക്കാള്‍ ഒരു പടി മുന്നിലാണ് ആൾട്രോസ്. മുന്‍ഭാഗം കുറച്ചുകൂടി മുന്നിലേക്ക് തള്ളിനില്‍ക്കുന്നു.   

വലിയ ഗ്രില്‍, ഗ്രില്ലിനു മുകളില്‍ പിയാനോ ബ്ലാക് ഫിനിഷും താഴെ ക്രോം ഫിനിഷും. വലിയ പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ ഗ്രില്ലിനോട് ചേര്‍ന്നുപോകുന്നു. അതിനു താഴെ ഫോഗ് ലാമ്പുകളും ഡേ ടൈം റണ്ണിങ് ലാമ്പും. മുന്നിലേക്ക് ഇറങ്ങി നില്‍ക്കുകയാണ് ബോണറ്റ്. വലിയതാണ് മുന്‍ ചില്ല്. മുഖം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍ക്കുള്ളില്‍ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുമുണ്ട്.   

അനായാസം കയറിയിറങ്ങാനാവുന്ന 90 ഡിഗ്രി തുറക്കുന്നതാണ് ഡോറുകള്‍. തവിട്ടും കറുപ്പും ചേര്‍ന്നതാണ് അകംനിറം. അനലോഗും ഡിജിറ്റലും ചേര്‍ന്നതാണ് മീറ്റര്‍ കണ്‍സോള്‍. അതിന് നടുക്കായി ഡിജിറ്റലില്‍ വാഹന വിവരം നേരില്‍ കാണാം. ഏഴിഞ്ച് ടിഎഫ്ടി കളര്‍ ഡിസ്പ്ലെ. ഇതില്‍ ബ്ലൂടൂത്ത് അടക്കമുള്ളവ തൊട്ടെടുക്കാം. ഡീസലിന് ഇപ്പോള്‍ എക്‌സ് ഷോറൂം വില 6.99 ലക്ഷം മുതല്‍ 8.95 ലക്ഷം രൂപ വരെയാണ്. 21 കിലോമീറ്ററാണ് കമ്പനി പറയുന്ന മൈലേജ്. 

Share it:

auto

Post A Comment: