മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്കും നടി അനുഷ്‌കയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയോടെയാണ് പെൺകുഞ്ഞ് പിറന്നത്. ട്വിറ്ററിലൂടെ വിരാട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനുഷ്‌കയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വിരാട് പോസ്റ്റിലൂടെ അറിയിച്ചു. നിരവധി പേർ താര ദമ്പതികൾക്ക് ആശംസകളുമായി എത്തി.
— Virat Kohli (@imVkohli) January 11, 2021
ആശംസകൾക്കും പ്രാർത്ഥനകൾക്കും വിരാട് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഈ വർഷം ഓഗസ്റ്റിലാണ് ജീവിതത്തിലേയ്ക്ക് മൂന്നാമതൊരാൾ കൂടി എത്തുന്ന കാര്യം വിരാടും അനുഷ്‌കയും പങ്കുവച്ചത്. ഗർഭിണിയായ അനുഷ്‌കയെ വിരാട് ചേർത്ത് പിടിച്ചു നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: