
ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രങ്ങളായ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും സന്ദർശകർക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. ജില്ലയില്‍ കോവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലും മകരവിളക്ക് പ്രമാണിച്ച് 14ന് പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണത്തില്‍ വർധനവിനുളള സാധ്യത കണക്കിലെടുത്തുമാണ് നടപടി.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പും കണക്കിലെടുത്തിട്ടുണ്ട്. ഇവ കര്‍ശനമായി പാലിക്കാന്‍ ജില്ലാ പൊലിസ് മേധാവി, പീരുമേട് തഹസില്‍ദാര്‍ എന്നിവരെ കലക്ടര്‍ ചുമതലപെടുത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: