www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വന്തം വീട് സേർച്ച് ചെയ്‌ത യുവാവ് കണ്ടത് ഏഴ് വർഷം മുമ്പ് മരിച്ചു പോയ പിതാവിനെ

Share it:


ടോക്കിയോ: മരിച്ചുപോയവരെ വീണ്ടും കാണാൻ കഴിയുന്നതിനോളം സന്തോഷം മറ്റൊന്ന് ഉണ്ടാവില്ല. അത്തരത്തിൽ ഒരു അനുഭവമാണ് ജപ്പാനിലെ ഒരു യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഏഴ് വർഷം മുമ്പ് മരിച്ച സ്വന്തം പിതാവിനെ കണ്ടെത്തിയെന്നാണ് യുവാവിന്‍റെ പോസ്റ്റ്. ഗൂഗിൾ എർത്തിൽ സ്വന്തം വീട് സെർച്ച് ചെയ്‌തപ്പോഴാണ് യുവാവിന് മരിച്ചു പോയ പിതാവിന്‍റെ ചിത്രം ലഭിച്ചത്.

 

വർഷങ്ങൾ മുമ്പ് ഗൂഗിൾ ഇതേ സ്ഥലത്തിന്‍റെ ചിത്രം പകർത്തിയപ്പോൾ എടുത്തതാവാം പിതാവിന്‍റെ ചിത്രമെന്നാണ് കരുതുന്നത്. ഏഴ് വർഷമായിട്ടും ഇത് ഇതേപടി തുടരുന്നതിനെ വിമർശിച്ചാണ് യുവാവ് പോസ്റ്റ് ഇട്ടത്. ഏഴ് വര്‍ഷം മുൻപ് മരിച്ചു പോയ അഛനെ ഞാന്‍ കണ്ടു എന്ന തലക്കെട്ടോടെയാണ് യുവാവ് റോഡരികിൽ അമ്മയെ കാത്ത് നിൽക്കുന്ന അഛന്‍റെ ചിത്രം ചിത്രം ട്വീറ്റ് ചെയ്തത്.  

നിരവധി പേരാണ് ഇത് റീട്വീറ്റ് ചെയ്തത്. ഈ പ്രദേശത്തിന്‍റെ ഈ ചിത്രം ഇനി അപ്ഡേറ്റ് ചെയ്യരുതെന്ന അഭ്യർഥനയാണ് ടീച്ചർ യൂഫോ എന്ന ട്വിറ്റർ ഉപയോക്താവ് ഗൂഗിളിനു മുന്നിൽ വച്ചിരിക്കുന്നത്. അഛനെ കണ്ടെത്തിയെന്ന യുവാവിന്‍റെ ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് പലരെയും തിരഞ്ഞ് ഗൂഗിൾ എർത്തിൽ എത്തിയിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ വർഷം മരിച്ച മുത്തശ്ശിയുടെ ചിത്രം കണ്ടെത്തിയതായി മറ്റൊരു ട്വിറ്റർ ഉപയോക്താവ് വ്യക്തമാക്കിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

Share it:

Science

world

Post A Comment: