
ലാഹോർ: ബലാത്സംഗ നിരക്കിൽ മുന്നിൽ നിൽക്കുന്ന പാക്കിസ്ഥാനിൽ പരാതിയുമായി രംഗത്തെത്താൻ യുവതികൾ മടിക്കുന്നതായി റിപ്പോർട്ട്. ഇരകളായെത്തുന്ന സ്ത്രീകളെ വീണ്ടും ക്രൂരമായി കന്യകാത്വ പരിശോധന നടത്തുന്നതാണ് ഇത്തരത്തിൽ പരാതികൾ ഒഴിവാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇത്തരം ചൂഷണങ്ങൾ നിലനിൽക്കുന്നതിനാൽ ഇരകൾ പരാതിപ്പെട്ടാലും പിന്നീട് പരാതി പിൻവലിക്കുന്നതാണ് പതിവ്. ബലാത്സംഗത്തിന് ഇരയാകുന്ന സ്‌ത്രീകളെ പൊലീസും ആശുപത്രി അധികൃതരും പൊതു സമൂഹവുമുള്‍പ്പെടെ മോശം കണ്ണിലൂടെയാണു വീക്ഷിക്കുന്നത്. അഥവാ പരാതിപ്പെടാന്‍ ധൈര്യം കാട്ടുന്നവരാണു പ്രാകൃതമായ കന്യകാത്വ പരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നത്.
അടുത്തിടെ ഇത്തരമൊരു പരാതി നല്‍കിയ ഷാസിയ (പേര് യഥാര്‍ഥമല്ല) എന്ന കൗമാരക്കാരിയുടെ അനുഭവം പുറത്തു വന്നതോടെ സോഷ്യൽ മീഡിയിയൽ അടക്കം വിഷയം വലിയ ചർച്ചയായിരിക്കുകയാണ്. ബന്ധുവിനാല്‍ പീഡിപ്പിക്കപ്പെട്ടതിനേത്തുടര്‍ന്നാണു ഷാസിയ പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍, നടന്ന കുറ്റകൃത്യത്തോളം ക്രൂരമായ തുടര്‍നടപടികളാണ് അവള്‍ക്കു നേരിടേണ്ടിവന്നത്.
അശാസ്‌ത്രീയവും വേദനാജനകവുമായ രീതിയില്‍ ഒരു ഡോക്‌ടര്‍ അവളുടെ കന്യകാത്വപരിശോധന നടത്തി. പെണ്‍കുട്ടി വളരെക്കാലമായി ലൈംഗികജീവിതം നയിക്കുന്നുണ്ടോ എന്നതാണ് ഇത്തരം കേസുകളില്‍ ആദ്യം പരിശോധിക്കപ്പെടുന്നത്.
വെറും വിരലുകള്‍ ഉപയോഗിച്ചും ചിലപ്പോള്‍ ഗ്ലാസ് ദണ്ഡുകള്‍ ഉപയോഗിച്ചുമൊക്കെയാണ് "വിദഗ്‌ധ'പരിശോധനകള്‍. അധികൃതരുടെ ഇത്തരം പെരുമാറ്റവും ഒപ്പം ബന്ധുക്കളുടെ സമ്മര്‍ദവും മാനസികമായി തളര്‍ത്തിയതോടെ ഷാസിയയുടെ മാതാപിതാക്കള്‍ക്കു കേസ് പിന്‍വലിക്കേണ്ടിവന്നു.
പാകിസ്‌താനില്‍ മാത്രമല്ല, പ്രാകൃതമായ കന്യകാത്വപരിശോധന ബ്രസീലും സിംബാബ്‌വേയുമുള്‍പ്പെടെ 20 രാജ്യങ്ങളിലെങ്കിലും നിലനില്‍ക്കുന്നുണ്ടെന്നു ലോകാരോഗ്യസംഘടന (ഡബ്ലു.എച്ച്.ഒ) ചൂണ്ടിക്കാട്ടുന്നു. അശാസ്‌ത്രീയമായ ഇത്തരം അന്വേഷണരീതികളും പരിശോധനകളും മനുഷ്യാവകാശ ലംഘനമായാണു ഡബ്ലു.എച്ച്.ഒ. വിലയിരുത്തുന്നത്. ബലാത്സംഗ കേസുകളില്‍ പരാതിക്കാരായവർക്ക് കന്യകാത്വപരിശോധന നിര്‍ബന്ധമാണെന്നാണു പാക് ആരോഗ്യവകുപ്പിന്‍റെ നിലപാട്.
ഇരയായ പതിനഞ്ചുകാരിക്കു ദീര്‍ഘകാലത്തെ ലൈംഗികാനുഭവമുണ്ടെന്ന കണ്ടെത്തലിന്‍റെ പേരില്‍ ബലാത്സംഗക്കേസിലെ പ്രതിയെ കോടതി വെറുതേവിട്ട സംഭവവും 2014-ല്‍ ഫൈസലാബാദിലുണ്ടായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: