www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരുമിച്ചു ജീവിക്കാൻ കഴിയില്ല; നടി ആൻ അഗസ്റ്റിനും ജോമോനും വേർപിരിയുന്നു

Share it:


കൊച്ചി: നടി ആൻ അഗസ്റ്റിനും ഭർത്താവും ഛായാഗ്രാഹകനുമായ ജോമോൻ ടി. ജോണും വേർപിരിയുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് ജോമോനാണ് ചേർത്തല കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചത്. അടുത്ത മാസം ഒൻപതിന് ഹാജരാകാൻ ആൻ അഗസ്റ്റിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒരുമിച്ചു മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്നും പിരിയുകയാണെന്നും ജോമോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.  

2014–ലായിരുന്നു ജോമോന്‍റെയും ആൻ അഗസ്റ്റിന്‍റെയും വിവാഹം. മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ അഗസ്റ്റിന്‍റെ മകളാണ് ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്. 

ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ. ചാപ്പാകുരിശിലൂടെ സ്വതന്ത്രഛായാഗ്രാഹകനായ അദ്ദേഹം മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകൾക്കു ക്യാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രൺവീർ സിങ് ചിത്രത്തിലാണ് ജോമോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Entertainment

mollywood

Post A Comment: