
ബോളിവുഡ് താരം സണ്ണി ലിയോണിന് കേരളത്തിലും ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം താരം കേരളത്തിലെത്തിയെന്ന വാർത്ത പുറത്തു വന്നിരുന്നു. നിലവിൽ തിരുവനന്തപുരത്തെ ഹോട്ടലിൽ ക്വാറന്‍റൈനിലാണ് സണ്ണിയും കുടുംബവും. അതേസമയം താരം പുതുതായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഇന്‍സ്റ്റാഗ്രാമില്‍ മാത്രം നാല് കോടിയിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. കാല്‍പന്ത് കളിയോടുള്ള താരത്തിന്‍റെ താൽപര്യം വെളിവാക്കുന്നതാണ് പുതിയ വീഡിയോ. എനിക്ക് അഴകുള്ള മുഖം മാത്രമല്ല… കുറച്ചു സ്‌കില്‍ കൂടിയുണ്ട്.. എന്നാ തലക്കെട്ടോടെയാണ് താരം വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
Not just a pretty face!! Got the skillz as well 😜 pic.twitter.com/kWHm5pYdID
— sunnyleone (@SunnyLeone) January 24, 2021
കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പൗരത്വമുള്ള നടിയാണ് സണ്ണി ലിയോണ്‍. കാനഡ ആണ് താരത്തിന്‍റെ ജന്മസ്ഥലം. ഹിന്ദി ബിഗ് ബോസ് സീസണ്‍ ഫൈവ്, ജിസം 2, രാഗിണി എംഎംഎസ് തുടങ്ങിയവയിലൂടെയാണ് താരം കൂടുതല്‍ ബോളിവുഡില്‍ അറിയപ്പെട്ടത്. മുന്‍ പോണ്‍സ്റ്റാറും നിര്‍മാതാവുമായ ഡാനിയേല്‍ വെബറാണ് സണ്ണിയുടെ ഭര്‍ത്താവ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: