www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി സിനിമാ നടി

Share it:


ആലപ്പുഴ: കഴിഞ്ഞ ദിവസം ചാരുംമൂട് ചത്തിയറയിൽ പുതുച്ചിറ കുളത്തിൽ മുങ്ങി മരിച്ച യുവതി ജയാറാം ചിത്രത്തിലെ നടി. വിജയലക്ഷ്മിയെന്ന ഉണ്ണിയാർച്ചയെയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 2019ൽ റിലീസായ നടൻ ജയറാം നായകനായ പട്ടാഭിരാമൻ എന്ന സിനിമയിലെ ജസീക്കയെയാണ് ഇവർ അവതരിപ്പിച്ചത്. ഇതിനു പുറമേ ഏതാനും സിനിമകളിലും വിജയലക്ഷ്മി ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.  

ഭർത്താവ് താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപ് കൊലക്കേസിൽ ജയിലിലായതാണ് ഇവരുടെ മരണത്തിനു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഡിസംബർ മൂന്നിന് ബെംഗളൂരുവിൽ വൃദ്ധയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലാണ് ബൊമ്മനഹള്ളി പൊലീസ് ഡിസംബർ 29 ന് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇതോടെ നാട്ടിലേയ്ക്കു തിരിച്ചു പോന്ന വിജയലക്ഷ്മിയെ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേയ്ക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശേഷം ‘മരണച്ചിറ’ എന്നറിയപ്പെടുന്ന പുതുച്ചിറക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഭർത്താവിന്‍റെ ക്രൂരത തിരിച്ചറിഞ്ഞതാകാം ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ബംഗളൂരുവിൽ ബൊമ്മനഹള്ളിയിലെ മുനീശ്വരാ ലേഔട്ട്, കൊടിച്ചിക്കനഹള്ളിയില്‍ വീടിനോടു ചേർന്ന് ചെറിയ കട നടത്തിയിരുന്ന മലയാളിയായ നിർമല മേരിയെ(65) സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പ്രദീപ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. 

ഇവരുടെ സാമ്പത്തിക സാഹചര്യം വിലയിരുത്തിയ ശേഷം പതിവായി നിരീക്ഷിച്ച് ആളില്ലാത്ത സമയം തിരിച്ചറിഞ്ഞ് വീട് വാടകയ്ക്കെടുക്കാൻ എന്ന പേരിൽ സ്ഥലത്തെത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. 48 ഗ്രാം സ്വർണവും കടയിലെ പണവും പ്രദീപും സംഘവും തട്ടിയെടുത്തു. നേരത്തെ കുവൈത്തിൽ ജോലി ചെയ്യുമ്പോഴും പ്രദീപ് അവിടെ മോഷണക്കേസിൽ അറസ്റ്റിലായിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷമാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ സമയം വിദ്യാർഥിനിയായിരുന്ന വിജയലക്ഷ്മിയുടെ നിർബന്ധത്തിനു വഴങ്ങി വീട്ടുകാർ വിവാഹം നടത്തി നൽകുകയായിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Entertainment

Kerala

Mostreaded

Post A Comment: