www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവ് പാർക്ക് ചെയ്യാൻ ശ്രമിച്ച കാർ മുന്നോട്ട് കുതിച്ചു; മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Share it:


അജ്‌മാൻ: ഭർത്താവ് പാർക്ക് ചെയ്യാൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിച്ച മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അജ്‌മാനിലെ ആശുപത്രിയുടെ പാർക്കിങ്ങിൽ വെച്ചാണ് തൃശൂർ കൈപ്പമംഗലം സ്വദേശി ഷാൻലിയുടെ ഭാര്യ ലിജി (45) അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കുകൾ കാരണം പിന്നീട് മരണപ്പെടുകയായിരുന്നു.  

അജ്‌മാനിലെ ആശുപത്രിയിൽ ഇരുവരും ആരോഗ്യ പരിശോധനയ്ക്ക് എത്തിയതായിരുന്നു. ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ, കാർ ശരിയായി പാർക്ക് ചെയ്യാൻ ഭർത്താവിനെ സഹായിക്കുകയായിരുന്നു ലിജി. വാഹനത്തിന് മുന്നില്‍ നിന്ന് ഭര്‍ത്താവിന് നിര്‍ദേശം നല്‍കുന്നതിനിടെ നിയന്ത്രണം നഷ്‍ടമായ കാര്‍ അതിവേഗം മുന്നോട്ട് നീങ്ങുകയും ലിജിയെ ഇടിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ ഉടന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, ലിജിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പരുക്ക് ഗുരുതരമായിരുന്നതിനാല്‍  മരണപ്പെടുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്‍ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

ഇത്തരത്തിലുള്ള അപകടങ്ങള്‍ നേരത്തെയും സംഭവിച്ചിട്ടുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസും സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Gulf

Post A Comment: