
ഒഡീഷ: വിനോദ സഞ്ചാര കേന്ദ്രത്തിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് യുവതി മരിച്ചു. കുടുംബത്തോടൊപ്പം എത്തിയ യുവതിയാണ് മരണപ്പെട്ടത്. ഒഡീഷയിലെ രാജ്ഗംഗ്പുർ കുംഭർപഡ സ്വദേശി അനുപമ പ്രജാപതിയാണു മരിച്ചത്.
ഒഡീഷയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ സുന്ദർഗഡിലെ കനാകുണ്ടിൽ കുടുംബത്തോടൊപ്പമെത്തിയതായിരുന്നു അനുപമ. നദിക്കരയിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു.
ഗോഖര നള്ളയിലെ കുത്തിയൊലിക്കുന്ന നദിയിൽ ഒഴുകിപോയ യുവതിയുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണു കണ്ടെത്തിയത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം എത്തിയിരിക്കുന്നത്.
പാറയിൽനിന്നു സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലൂടെവന്ന ഒരാൾക്കു കാൽതെറ്റുന്നതും ഇതിന്റെ ആഘാതത്തിൽ അനുപമ നിലതെറ്റി വെള്ളത്തിലേക്കു പതിക്കുന്നതാണ് ദൃശ്യങ്ങളിൽ. വരുന്ന ഫെബ്രുവരി പതിനാറിന് അനുപമയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. രണ്ടു മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹ നിശ്ചയമെന്നു ബന്ധുക്കൾ അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: