www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ 14കാരിയെ 16 കാരൻ പീഡനത്തിനിരയാക്കിയത് നിരവധി തവണ

Share it:


ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 16 കാരൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിന്‍റെ ഞെട്ടൽ മാറാതെ കമ്പംമെട്ട് പ്രദേശം. 14കാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ തുടർ നടപടികൾ എന്തു വേണമെന്ന ആലോചനയിലാണ് പൊലീസ്. ഓൺലൈൻ പഠനത്തിന്‍റെ മറവിലാണ് 16 കാരൻ അയൽവാസിയും ബന്ധുവുമായ 14 കാരിയെ പീഡനത്തിനിരയാക്കിയത്. ഓൺലൈൻ പഠനത്തിനായി പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. 

പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച 16 കാരൻ മൊബൈലിലേക്ക് അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുന്നത് പതിവായിരുന്നു. ഇടക്കിടെ പഠനത്തിനെന്ന പേരിൽ പെൺകുട്ടിയുടെ മുറിയിൽ 16 കാരൻ കയറുന്നതും പതിവായിരുന്നു. ബന്ധുക്കൾ ആയതിനാൽ തന്നെ വീട്ടുകാരും ഇതിൽ അസ്വാഭാവികമായി ഒന്നും കരുതിയില്ല.  

എന്നാൽ രക്ഷിതാക്കൾ ജോലിക്ക് പോകുന്ന സമയത്താണ് പീഡനം നടന്നതെന്നാണ് കരുതുന്നത്. ഒരു വർഷത്തോളമായി പെൺകുട്ടിയുമായി 16 കാരൻ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ പലതവണ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പിന്നീട് വിവരം അറിഞ്ഞെത്തിയ പൊലീസ് കൗൺസിലിങ്ങിലൂടെയാണ് ഗർഭത്തിന് ഉത്തരവാദി ആരാണെന്ന് കണ്ടെത്തിയത്. പൊലീസ് ഇരുവരുടെയും മൊഴി എടുത്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

Share it:

Idukki

Post A Comment: