www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കഴുത്തിൽ കയർ കെട്ടി ലൈംഗിക ബന്ധം; യുവാവ് മരിച്ചു; യുവതിക്കെതിരെ കൊലക്കുറ്റം

Share it:

മുംബൈ: സാഹസികമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് ദാരുണമായ സംഭവം നടന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം ഏഴിനായിരുന്നു സംഭവം. അഞ്ച് വർഷമായി യുവതിയും യുവാവും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

യുവതി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത ശേഷം ശരീരം കയർ കൊണ്ട് ബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെയാണ് യുവാവ് മരിച്ചത്. ഇരുവരും കഴിഞ്ഞ ദിവസം ഖപർഖേഡ എന്ന സ്ഥലത്ത് ഒരു ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. പിന്നീട് ഇവിടെ വച്ച് യുവതി യുവാവിന്‍റെ കൈയിലും കഴുത്തിലും കയർ ചുറ്റി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.

കൂടുതൽ സംതൃപ്തിക്ക് വേണ്ടിയായിരുന്നു ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്ന് യുവതി സമ്മതിച്ചതായും പൊലീസ് പറയുന്നു. യുവതി ബാത്ത്റൂമിൽ പോയ സമയത്ത് അബദ്ധത്തിൽ കസേര മറിഞ്ഞ് വീണ് യുവാവിന്‍റെ കഴുത്തിൽ കയർ മുറുകി മരണം സംഭവിക്കുകയായിരുന്നു. 


ബാത്റൂമിൽ നിന്ന് യുവതി തിരിച്ചെത്തിയപ്പോൾ ബോധമില്ലാതെ കിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാരെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി യുവതി മൊഴി നൽകിയതായി പൊലീസ് പറയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

Share it:

Crime

Mostreaded

Sex

Post A Comment: