www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആർത്തവം ക്രമംതെറ്റുന്നുണ്ടോ.. ഇവ ശ്രദ്ധിക്കാം

Share it:


ആർത്തവവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധികളാണ് സ്ത്രീകൾ നേരിടുന്നത്. പുതുതലമുറയിലെ ആഹാര രീതികളും ജോലികളും ആർത്തവത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ആർത്തവ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വർധിച്ചു വരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം അൽപം ശ്രദ്ധിച്ചാൽ ആർത്തവ പ്രശ്‌നങ്ങളെ മാറ്റി നിർത്താമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. 

ആർത്തവ ഇടവേള

ഓരോ മാസത്തെയും ആര്‍ത്തവ കാലയളവുകള്‍ തമ്മിലുള്ള ഇടവേള ഏകദേശം തുല്യമാകണം, 24-32 ദിവസങ്ങൾക്കിടയിൽ. എന്നാല്‍ ചിലര്‍ക്ക് ഇടവേളകള്‍ തമ്മില്‍ വലിയ രീതിയിലുള്ള വ്യത്യാസം കണ്ടു വരാറുണ്ട്. സാധാരണ 35 ദിവസത്തില്‍ കൂടുതല്‍ ഇടവേള സംഭവിയ്ക്കുമ്പോഴാണ് ആര്‍ത്തവം ക്രമരഹിതമായി കണക്കാക്കുന്നത്.  

ക്രമരഹിതമാകുമ്പോള്‍ പുറംതള്ളപ്പെടുന്ന രക്തത്തിന്‍റെ അളവിലും വ്യത്യാസം സംഭവിയ്ക്കാറുണ്ട്. ക്രമമല്ലാതെ സംഭവിയ്ക്കുന്ന ആര്‍ത്തവം ചില ആളുകളില്‍ പല തരത്തിലുള്ള പ്രയാസങ്ങളും സൃഷ്ടിക്കാറുണ്ട്. ഈസ്ട്രജന്‍ അളവിലെ വ്യത്യാസം, പെൽവിക് ഭാഗത്തെ രക്തയോട്ടത്തിലുള്ള പ്രശ്‌നം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ എന്നിവയെല്ലാം ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകും. 

കാരണങ്ങൾ

അമിതവണ്ണം: ആര്‍ത്തവം ക്രമരഹിതമാകുന്നതിന് അമിതവണ്ണം ഒരു പ്രധാന കാരണമാകാറുണ്ട്. സ്ത്രീകളിലെ അമിത ഭാരം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇൻസുലിൻ അളവ് വ്യത്യാസപ്പെടുത്തുന്നതിനും ഇടയാക്കും. ഹോർമോൺ അസന്തുലിതാവസ്ഥ ഹൈപ്പോതൈറോയിഡിസം, പി.സി.ഒ.എസ് എന്നിവയ്ക്ക് കാരണമാകും.

കലോറി ഉറപ്പാക്കാം: ദിവസവും ആവശ്യത്തിന് കലോറി എടുക്കാതെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതും ക്രമരഹിത ആര്‍ത്തവത്തിന് കാരണമാകും. പോഷകങ്ങളടങ്ങിയ ഭക്ഷണത്തിന്‍റെ അഭാവം അണ്ഡോൽപാദനത്തിന് ആവശ്യമായ ഹോർമോണുകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.


എൻഡോമെട്രിയോസിസ്: ഗര്‍ഭപാത്രത്തിന്‍റെ ഉള്‍വശത്ത് വളരേണ്ട ടിഷ്യുകള്‍ ഗർഭപാത്രത്തിന് പുറത്ത് അസാധാരണമായി വളരുന്നതും ക്രമരഹിതമായ ആര്‍ത്തവ കാലഘട്ടങ്ങള്‍ക്ക് കാരണമാകും. ഇത് അമിതമായ രക്തസ്രാവം, ലൈംഗികബന്ധത്തിന്‍റെ സമയത്തും അതിന് ശേഷവുമുള്ള വേദന, വന്ധ്യത തുടങ്ങിയവയിലേയ്ക്ക് നയിക്കുകയും ഇത് ആര്‍ത്തവ ചക്രത്തെ ബാധിയ്ക്കുകയും ചെയ്യും.

ഗർഭാശയ ഫൈബ്രോയിഡുകൾ: ഗര്‍ഭാശയ ഭിത്തിയിലുണ്ടാകുന്ന മുഴകളാണ് ഫൈബ്രോയിഡുകൾ. ഈ അവസ്ഥ വരുന്നത് നട്ടെല്ലിന്‍റെ താഴ് ഭാഗം, കാലുകൾ, പെൽവിസ് എന്നിവിടങ്ങളില്‍ വേദനയുണ്ടാക്കുകയും ഇത് ക്രമരഹിതമായ ആര്‍ത്തവത്തിന് വഴിവെയ്ക്കുകയും ചെയ്യും.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം: ക്രമം തെറ്റിയ ആര്‍ത്തവത്തിന് ഒരു പ്രധാന കാരണമാണ് പി‌സി‌ഒ‌എസ്. ഗര്‍ഭാശയത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നതിന്റെ സൂചന കൂടിയാണ് ഈ അവസ്ഥ. ആര്‍ത്തവം ക്രമരഹിതമായി തുടങ്ങുന്നത് പ.സി.ഒ.എസിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.

പെരിമെനോപോസ്: ആർത്തവവിരാമത്തോടടുക്കുന്ന സമയങ്ങളിലും ക്രമം തെറ്റി ആര്‍ത്തവം സംഭവിയ്ക്കാറുണ്ട്. ഇത് ദീര്‍ഘ കാലത്തേയ്ക്കുള്ള ഒരു പ്രശ്‌നമാല്ലാതതിനാല്‍ അനാവശ്യ ആശങ്കയ്ക്ക് വഴിയില്ല.

പ്രോലാക്റ്റിൻ: മുലയൂട്ടുന്ന സമയത്ത് പ്രോലാക്റ്റിൻ ഹോർമോണുകൾ പ്രത്യുത്പാദന ഹോർമോണുകളെ ബാധിയ്ക്കുകയും അത് ക്രമരഹിത ആര്‍ത്തവത്തിലേയ്ക്ക് നയിക്കുകയും ചെയ്യും.

ജനന നിയന്ത്രണ ഗുളികകൾ: ജനന നിയന്ത്രണ ഗുളികകൾ കഴിക്കുന്നത് പിരീഡുകൾ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിയ്ക്കും. അതിനാല്‍ ഇവ കഴിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഡോക്ടറെ സമീപിക്കുക.

തൈറോയിഡ്:  തൈറോയിഡ് ഹോർമോണുകൾ വർദ്ധിക്കുന്നത് ശരീരത്തെ പല തരത്തില്‍ ബാധിയ്ക്കുമെങ്കിലും, ആര്‍ത്തവ ക്രമക്കേടുകള്‍ അതില്‍ മുന്‍പിലാണ്. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ  അത് ആദ്യം പരിഹരിയ്ക്കെണ്ടാതാണ്.

അമിത വ്യായാമം: അമിതമായ വ്യായാമം ഹോർമോണുകളുടെ ശരിയായ പ്രവർത്തനത്തെ തടസപ്പെടുത്തുകയും പിരീഡ് ക്രമമല്ലാതാകാന്‍ കാരണമാകുകയും ചെയ്യും. അതിനാല്‍ മിതമായ വ്യായാമങ്ങള്‍ ചെയാന്‍ ശീലിയ്ക്കുക.

മാനസിക സമ്മർദ്ദം: പിരിയഡ് സൈക്കിള്‍ ക്രമരഹിതമാക്കുന്നതിന് മറ്റൊരു കാരണം മാനസിക സമ്മര്‍ദ്ദമാണ്. അമിത സമ്മര്‍ദ്ദം തലച്ചോറിലെ ചില ഹോർമോണുകളെ ബാധിയ്ക്കുകയും ആർത്തവചക്രത്തെ സ്വാധീനിയ്ക്കുകയും ചെയ്യും.

ആര്‍ത്തവം ക്രമീകരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

പാര്‍സ്ലി: ആര്‍ത്തവ കാലയളവ് ആരോഗ്യകരമായി നിയന്ത്രിയ്ക്കാനും രക്തത്തിന്‍റെ പുറംതള്ളല്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് പാര്‍സ്ലി ഇലകള്‍. മല്ലിയിലകളോട് സമാനമായ ഇവ ആഹാര സാധനങ്ങള്‍ അലങ്കരിക്കാൻ ഉപയോഗിക്കാറുണ്ട്. ആര്‍ത്തവ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഈ ഇലകളിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുയോ ഹെര്‍ബല്‍ ടീ രൂപത്തില്‍ കുടിയ്ക്കുകയോ ചെയ്യാം.

കറുവപ്പട്ട: കറുവപ്പട്ട രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുകയും ആവശ്യമായ ഈസ്ട്രജൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ആർത്തവ കാലയളവ് ക്രിത്യമാക്കാന്‍ സഹായിക്കും.മാത്രമല്ല, വേദനയിൽ നിന്നും മലബന്ധത്തിൽ നിന്നും പെട്ടെന്ന് ആശ്വാസം നൽകുന്നതുമാണ്. അതിനാൽ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കറുവപ്പട്ട ആവശ്യത്തിന് ചേര്‍ക്കുന്നത് നല്ലതാണ്. രുചിയിലും ആരോഗ്യ ഗുണത്തിലും മുന്‍പില്‍ തന്നെയാണിത്. നല്ല ഫലം ലഭിയ്ക്കാനായി കറുവപ്പട്ട നന്നായി പൊടിച്ച് പാലില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.

പൈനാപ്പിൾ: ബ്രോമെലൈൻ എൻസൈമുകൾ നിറഞ്ഞതാണ് പൈനാപ്പിള്‍, ആര്‍ത്തവം ക്രമപ്പെടുതുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിൽ ഒന്നാണിത്. ഇത് ഗർഭാശയത്തെ മയപ്പെടുത്തുകയും രക്തകോശങ്ങളെ സൃഷ്ടിച്ച് രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

അയമോദക വിത്തുകൾ: ക്രമരഹിതമായ ആര്‍ത്തവ കാലഘട്ടം, ആർത്തവ വേദന എന്നിവ അനുഭവിക്കുകയാണെങ്കിൽ, അയമോദക വിത്തുകൾ ഉപയോഗിച്ച് ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് ഏറെ ഉപകാരപ്രദമാണ്. ഗർഭാശയത്തെ ഉത്തേജിപ്പിക്കുന്നതിൽ അയമോദക വിത്തുകള്‍ നല്ല രീതിയില്‍ പ്രവർത്തിക്കുന്നതിനാല്‍ ഇവ ഏറെ നല്ലതാണ്. എന്നാല്‍ അമിതമാകാതിരിയ്ക്കാനും ശ്രദ്ധിയ്ക്കുക.

പപ്പായ: പപ്പായയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കരോട്ടിൻ ആർത്തവചക്രത്തെ സാധാരണ നിലയിലാക്കുന്നു,അതുകൊണ്ട് തന്നെ പപ്പായ ആര്‍ത്തവ സമയത്ത് പോലും കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ഈസ്ട്രജന്‍റെ അളവ് ശരിയായി ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. അതിനാല്‍ മടി കൂടാതെ തന്നെ കഴിച്ചോളൂ.


ഇഞ്ചി: വിറ്റാമിൻ സി, ഇഞ്ചിയിലെ മഗ്നീഷ്യം എന്നിവ ആര്‍ത്തവ കാലയളവ് ക്രമീകരിയ്ക്കാന്‍ സഹായിക്കുന്നു. ഇഞ്ചി ചായയിൽ അല്പം ശര്‍ക്കര കൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടിയ്ക്കും. സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ സ്വാഭാവിക ഉൽപാദനത്തിനും ആര്‍ത്തവ കാലയളവ് സാധാരണ നിലയിലാക്കാനും ഇത് സഹായിക്കുന്നു.

മഞ്ഞൾ: പ്രതിരോധ ശേഷി, ആരോഗ്യം എന്നിവയില്‍ ഏറെ മുന്‍പിലാണ് മഞ്ഞള്‍. മഞ്ഞൾ രക്തപ്രവാഹം സുഗമമാക്കുന്നു. ഗര്‍ഭാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ക്രമീകരിയ്ക്കാനും മഞ്ഞള്‍ വലിയ തോതില്‍ സഹായിക്കും. അതിനാല്‍ മിക്ക ഭക്ഷണ സാധനങ്ങളിലും മഞ്ഞള്‍ ചേര്‍ത്ത് പാകം ചെയ്യുന്നതും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കിടക്കുന്നതിന് മുമ്പ് പതിവാക്കുന്നതും നല്ലതാണ്. രുചിയ്ക്കായി ആവശ്യമെങ്കില്‍ തേന്‍ ചേര്‍ക്കാവുന്നതാണ്.

കോഫി: ക്രമരഹിതമായ ആര്‍ത്തവ കാലഘട്ടങ്ങളും അസാധാരണമായ ആർത്തവ വേദനയും അനുഭവിക്കുന്നവര്‍ക്ക് സ്വീകരിയ്ക്കാവുന്ന ഒരു പ്രകൃതിദത്ത മരുന്നാണ് കാപ്പിയിലെ കഫീൻ. ഇത് ഈസ്ട്രജൻ നില നിയന്ത്രിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. രക്തക്കുഴലുകളുടെ സങ്കോചത്തെ നിയന്ത്രിയ്ക്കാനും ഇത് സഹായിക്കും.

ബീറ്റ്റൂട്ട്: ഇരുമ്പ്, ഫോളിക് ആസിഡ്, കാൽസ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ബീറ്റ്റൂട്ട്, ഇത് കൃത്യമായ ഭക്ഷണ സാധനങ്ങളുടെ മികച്ച വിഭാഗങ്ങളിൽ ഉള്‍പ്പെടുന്നു. ഇത് പീരിയഡുകളിലെ ക്രമക്കേട് നീക്കം ചെയ്യണമെന്നില്ല, പക്ഷേ പീരിയഡുകളിലെ വീക്കം ഒഴിവാക്കാൻ ഇതിന് കഴിയും.

ആപ്പിൾ സിഡെർ വിനെഗറും തേനും: ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ ആപ്പിൾ സിഡെർ വിനെഗറിന് കഴിയും. ഇത് അധിക ഭാരം കുറയ്ക്കുകയും അനാവശ്യമായ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് വയറിന്‍റെ ഭാഗങ്ങളിലെ. ക്രമരഹിതമായ കാലയളവുകളുടെ പ്രധാന കാരണങ്ങളിലൊന്നായ പി‌സി‌ഒ‌എസിന്റെ ലക്ഷണങ്ങളും ഇത് കുറയ്ക്കും. ആർത്തവ ക്രമക്കേടുകളിൽ നിന്ന് രക്ഷപ്പെടാന്‍ തേനും ആപ്പിൾ സിഡെർ വിനെഗറും ചേർത്ത് കഴിക്കുക. .

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Food

Health

Post A Comment: