
ടൂറിൻ: ലോക ഫുട്‌ബോളിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം. പ്രൊഫഷണൽ ഫുടബോളിൽ 759 ഗോളെന്ന ജോസഫ് ബൈക്കിന്‍റെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. ക്ലബ്ബിനും രാജ്യത്തിനുമായി സൂപ്പർ താരത്തിന് 760 ഗോളുകളായി.
ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലിൽ നാപ്പോളിക്കെതിരെയാണ് യുവന്‍റസ് താരത്തിന്‍റെ നേട്ടം. ബൈക്കിന്‍റെറെ പേരിൽ 805 ഗോളുകളുണ്ടെങ്കിലും അതിൽ 27 ഗോളുകൾ അമേച്ച്വർ ക്ലബുകൾക്ക് വേണ്ടിയായിരുന്നു. ചില മത്സരങ്ങൾക്ക് ഔദ്യോഗിക അംഗീകാരവും ഉണ്ടായിരുന്നില്ല.
റൊണാള്‍ഡോയുടെ ഗോളിന്‍റെ പിന്‍ബലത്തില്‍ നാപോളിയെ തകര്‍ത്ത് യുവന്‍റസ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ജേതാക്കളായി. അല്‍വാരോ മൊറാട്ടയാണ് മറ്റൊരു ഗോളുകള്‍ നേടിയത്. ആന്ദ്രേ പിര്‍ലോയുടെ കീഴില്‍ യുവന്‍റസിന്‍റെ ആദ്യ കിരീടമാണിത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
Post A Comment: