www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മഞ്ഞിൽ പൊതിഞ്ഞ് നഗരം; ചൈനയിൽ മഞ്ഞുകാല ഉത്സവത്തിനു തുടക്കം

Share it:


കോവിഡ് പ്രതിസന്ധിക്കിടയിലും മഞ്ഞുകാല മഹോത്സവത്തിന്‍റെ ആവേശത്തിലാണ് ചൈന ഇപ്പോൾ. വടക്കുകിഴക്കൻ ഹീലോങ്ങ്ജിയാങ് പ്രവിശ്യയിലെ ഹർബിൽ നഗരത്തിലാണ് പരിപാടി നടക്കുന്നത്. 1985 മുതൽ വർഷം തോറും ഡിസംബർ, ജനുവരി മാസങ്ങളിൽ അരങ്ങേറുന്ന ഈ ഉത്സവം ചൈനയിൽ നിന്നും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു.  

ഈ സമയത്ത് ഇരുപതു മില്ല്യനിലധികം സന്ദര്‍ശകര്‍ ഇവിടെയെത്തുന്നു എന്നാണു കണക്ക്. ഏകദേശം ആറു ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന പ്രദേശത്തെ കാഴ്ച്ചകളാണ് ഈ സമയത്ത് സഞ്ചാരികളെ കാത്തിരിക്കുന്നത്. 



മൂന്നു പ്രദര്‍ശന കേന്ദ്രങ്ങളാണ് ഇക്കുറി ഇവിടെ ഒരുക്കിയിട്ടുള്ളത്. കൊട്ടാരങ്ങള്‍ പോലെയുള്ള മഞ്ഞു കെട്ടിടങ്ങളാണ് ഐസ് ആന്‍ഡ്‌ സ്നോ വേള്‍ഡിലുള്ളത്. ലോകപ്രശസ്‌തമായ  നിര്‍മിതികളുടെ അനുകരണങ്ങളാണ് ഇവ. ഡിസ്‌നി വേൾഡിന്‍റെ മഞ്ഞില്‍ നിര്‍മിച്ച മാതൃക ഉദാഹരണം. 

രാത്രിയാകുമ്പോള്‍ അതിമനോഹരമായ ദീപാലങ്കാരങ്ങള്‍ കൊണ്ട് ഈ കൊട്ടാരങ്ങള്‍ തിളങ്ങുന്ന കാഴ്ച്ച അതീവ സുന്ദരമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാർ നിർമിച്ച ഭീമൻ മഞ്ഞു ശിൽപങ്ങളാണ് സണ്‍ ഐലന്‍ഡ്‌ സ്നോ സ്കള്‍പ്ച്ചര്‍ ആര്‍ട്ട് എക്സ്പോയിലുള്ളത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

world

Post A Comment: