
മുംബൈ: ഒരേയൊരു സിനിമ കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് റിയ സെൻ. പൃഥ്‌വിരാജ് ചിത്രമായ അനന്തഭദ്രത്തിലൂടെയാണ് റിയ സെന്നിനെ മലയാളികൾ അടുത്തറിയുന്നത്. കലാഭവൻ മണിയുടെ അനുജത്തിയുടെ വേഷത്തിലാണ് റിയ ചിത്രത്തിലെത്തിയത്. ഇതിലെ തിരനുരയും ചുരുൾമുടിയിൽ എന്നു തുടങ്ങുന്ന ഗാനം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
ആദ്യ സിനിമയ്ക്ക് ശേഷം താരം പിന്നീട് മലയാളത്തിൽ വേഷമിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലും വെബ് സീരിസിലും സജീവമാണ്. കഴിഞ്ഞ ദിവസം താരത്തിന്‍റെ 40-ാം പിറന്നാൾ ആഘോഷിച്ചതോടെയാണ് മലയാളികൾ അടക്കം ഞെട്ടിയത്. ഇഷ്‌ട താരത്തിനു ഇപ്പോഴും മധുരപതിനേഴായിരിക്കും എന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. പ്രായത്തെ വെല്ലുന്ന സൗന്ദര്യം തന്നെയാണ് റിയയെ ശ്രദ്ധേയമാക്കിയത്.
2016ൽ പുറത്തിറങ്ങിയ ഡാർക്ക് ചോക്ലേറ്റ് എന്ന ചിത്രത്തിലാണ് റിയ ഒടുവിൽ അഭിനയിച്ചത്. അനന്തഭദ്രത്തിനു ശേഷം മലയാളത്തിൽ പിന്നീട് റിയ എത്തിയിട്ടില്ല. രാഗിണി എം.എം.എസ്., പോയ്സൺ നടാഷ, മിസ്മാച്ച് 2, പതി പത്നി ഓർ വോ തുടങ്ങിയ സീരീസുകളിൽ ഇവർ വേഷമിട്ടു കഴിഞ്ഞു. റിയ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്ന ചിത്രങ്ങൾ കണ്ടാൽ താരത്തിന്റെ പ്രായം 40 എന്ന് പറയുമോ എന്ന് ആരും ചോദിച്ച് പോകും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: