
കണ്ണൂർ: ഇടവകാംഗമായ വീട്ടമ്മയുമായി പള്ളിയിലെ കൊച്ചച്ചൻ ഒളിച്ചോടിയ സംഭവത്തിൽ സോഷ്യൽ മീഡിയ യുദ്ധം കൊഴുക്കുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. തലശേരി രൂപതയിൽപെട്ട ചീക്കാട് ഉണ്ണിമിശിഹ പള്ളിയെന്ന തീർഥാടന കേന്ദ്രത്തിലെ കൊച്ചച്ചനായിരുന്ന ഫാ. അനീഷാണ് വിവാഹിതയും ഒരുകുട്ടിയുടെ അമ്മയുമായി നാടു വിട്ടത്.
സഭയിൽ ഇത്തരം സംഭവങ്ങൾ പതിവായിട്ടും വൈദികരെ നിലക്ക് നിർത്താൻ സഭാ നേതൃത്വം ഇടപെടാത്തതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. അതേസമയം കൊച്ചച്ചന്‍റെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ യുവാവ് എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.
കുറിപ്പ് ഇങ്ങനെ
ഇവർക്ക് സെമിനാരിയിൽ ഇപ്പോൾ കടുക്കാവെള്ളം ഊർജം കൂട്ടാനാണോ കൊടുക്കുന്നത്. അതോ കടുക്കാവെള്ളം നിർത്തി വയാഗ്രയാക്കിയോ. ഭർത്താക്കൻമാർ പലരും ഗൾഫ് നാടുകളിലും മറ്റു സ്ഥലങ്ങളിലും നാട്ടിലുമൊക്കെയായി പൊരിവെയിലത്തും മഞ്ഞത്തും ചോര നീരാക്കി കഷ്ടപ്പെട്ട് പണം നാട്ടിലേക്ക് അയച്ചു കൊടുത്തും കുടുംബം പച്ച പിടിപ്പിക്കാൻ നെട്ടോട്ടം.
കുടുംബിനി കുമ്പസാരം കൂദാശ കുർബാന എന്നൊക്കെ പറഞ്ഞ് ഇവന്‍റെയൊക്കെ കൂടെ. ഇതൊക്കെ ആകുമ്പോൾ ഇതും ഇതിനപ്പുറവും സംഭവിക്കും. കരുതി ഇരുന്നാൽ വിശ്വാസി ഭക്തൻമാർക്ക് നല്ലത്. കൊച്ചച്ചൻ എന്നൊക്കെ പറഞ്ഞ് വരുന്നവനെ 20 മീറ്റർ അകലം നിർത്തണം. കൊറോണയ്ക്ക് രണ്ട് മീറ്റർ മതി. കോറോണയെക്കാൾ പത്തിരട്ടി വിഷമാണ് ചില ഇവൻമാർ. ഇപ്പോ പോപ്പ് പറയുന്നു സ്ത്രീകൾ അൾത്താരയിൽ കയറാൻ മിടുക്കർ ആണെന്ന്. ഇരുമ്പു നിക്കർ ഇട്ടിട്ട് ഇവൻമാരെ കൊണ്ട് രക്ഷഇല്ല. ഇപ്പോ നെറ്റ് നിക്കർ ആയാലോ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: