
സൗദി: 27 വർഷം നീണ്ട പ്രവാസി ജീവിതം അവസാനിപ്പിച്ച് ഈ മാസം നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം അയത്തില്‍ ജംങ്ഷന്‍ സ്വദേശി കളിയിലില്‍ വീട്ടില്‍ സലാഹുദ്ദീന്‍(58)ആണ് ജിദ്ദയിൽ മരിച്ചത്.
കൊവിഡും ന്യൂമോണിയയും മൂലം രണ്ടാഴ്ചയോളമായി ജിദ്ദ മഹ്ജറിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
മഹ്ജറില്‍ ഷംസാന്‍ സോഫാബ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ അബ്ദുല്‍ കലാം ഹാജിയാണ് പിതാവ്. മാതാവ്: നബീസ ബീവി, ഭാര്യ: ഷമ സലാഹുദ്ദീന്‍, മക്കള്‍: മുഹമ്മദ് ഫര്‍ഹാന്‍, ഫാത്തിമ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയില്‍ ഖബറടക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: