www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മണ്ടപോയ തെങ്ങിൻമുകളിൽ നാമ്പിട്ട് ഏലം

Share it:


ഇടുക്കി: മണ്ടരി ബാധിച്ച് മണ്ട പോയ തെങ്ങിനു മുകളിൽ ഏലം നാമ്പിട്ടു. ഇടുക്കി ജില്ലയിലെ മുണ്ടിയെരുമയിലാണ് ഈ അപൂർവകാഴ്ച്ച. മണ്ട പോയ തെങ്ങ് വെട്ടിക്കളയാൻ ആലോചിച്ചിരിക്കുമ്പോഴാണ് തെങ്ങിൻമുകളിൽ ഏലം കിളിർത്തത് ശ്രദ്ധയിൽപെടുന്നത്. മുണ്ടിയെരുമ എന്‍.എസ്.എസ് കരയോഗത്തിന്‍റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ തെങ്ങിലാണ് ഈ കാഴ്ച്ച. സംഭവം പുറത്തറിഞ്ഞതോടെ തെങ്ങ് കാണാൻ നിരവധി പേരാണ് സ്ഥലത്തേക്കെത്തുന്നത്.  

തെങ്ങിൻമുകളിൽ നാമ്പിട്ട ഏലത്തിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നുണ്ട്. തെങ്ങില്‍ മുകളില്‍ ഏതോ പക്ഷി നിക്ഷേപിച്ച ഏലയ്ക്കാ അരി കിളിര്‍ത്തതാകാം ഇങ്ങനെ സംഭവിച്ചത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് തെങ്ങിന്‍റെ മുകളില്‍ ഏലച്ചെടി വളരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സാധാരണയായി ഏലക്കാടുകളില്‍ മരങ്ങളുടെ പൊത്തുകളിലും മറ്റും ചെറിയ ഏല നാമ്പുകള്‍ കാണാറുണ്ടെങ്കിലും സമൃദ്ധമായ് തഴച്ചുവളരാറില്ല.

എന്നാല്‍ മുണ്ടിയെരുമയിലെ തെങ്ങിന്‍ മുകളില്‍ 48 അടി ഉയരത്തില്‍ ആറോളം ചിമ്പുകളോടെ തഴച്ചു വളരുകയാണ് ഏലച്ചെടി. ഇതോടെ നാട്ടുകാര്‍ക്കും കൗതുകമായി വെട്ടിമാറ്റാനിരുന്ന തെങ്ങിന് അങ്ങനെ കറച്ച് നാള്‍ കൂടി ആയുസ് നീട്ടിക്കിട്ടി. തെങ്ങിന്‍ മുകളിലെ ഏലം വേനലാകുന്നതോടെ നശിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly


Share it:

Idukki

Viral

Post A Comment: