www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വെല്ലുവിളികളൊക്കെ സിംപിളല്ലേ; അന്‍റോണിയയുടെ ജീവിതം വേറെ ലെവലാണ്

Share it:


വെല്ലുവിളികളെ ധൈര്യപൂർവം നേരിടുന്ന നിരവധി പേർ സമൂഹത്തിലുണ്ട്. എന്നാൽ അന്‍റോണിയ റിവേഴ്‌സ് എന്ന യുവതിയുടെ ജീവിതം അൽപം വേറിട്ടതാണ്. ശരീരമാസകലം വെള്ളപ്പാണ്ട് ബാധിച്ചിട്ടും തളരാതെ ജീവിതത്തിൽ സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയിരിക്കുകയാണ് ഈ യുവതി. മറ്റുള്ളവർ പോലും കടന്നു വരാൻ മടിക്കുന്ന ബോഡി ബിൽഡിങ്ങിലാണ് അന്‍റോണിയ ശ്രദ്ധ നേടിയത്. 

‌പതിനാലാം വയസിലാണ് അമേരിക്കക്കാരിയായ അന്‍റോണിയയുടെ ശരീരത്തിൽ വെള്ളപ്പാണ്ടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കൺപോളയിലായിരുന്നു ആദ്യം കണ്ടത്. വൈകാതെ അതു ശരീരത്തിന്‍റെ പല ഭാ​ഗങ്ങളിൽ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് മെലാനിന്‍റെ അഭാവം മൂലമുണ്ടാകുന്ന വെള്ളപ്പാണ്ട് ആണെന്ന് തിരിച്ചറിയുന്നത്.

തുടക്കത്തിൽ അന്‍റോണിയ നിരാശയിലാവുകയും കരഞ്ഞ് സമയം തള്ളിനീക്കുകയും ചെയ്‌തു. തൻ്റെ ശരീരത്തിലെ പാണ്ടുകൾ മറ്റുള്ളവർ കാണാതിരിക്കാനും അന്‍റോണിയ പരമാവധി ശ്രമിച്ചു. പതിയെയാണ് തൻ്റെ ഈ ശാരീരികാവസ്ഥയെക്കുറിച്ചുള്ള ചിന്തകൾ മറികടക്കാൻ വർക്കൗട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. 

ശരീരം മുഴുവൻ വെള്ളപ്പാണ്ട് നിറഞ്ഞപ്പോഴും ആവലാതിപ്പെടാതെ വർക്കൗട്ട് നൽകിയ ആത്മവിശ്വാസത്തോടെ അന്‍റോണിയ  മുന്നേറി. തൻ്റെ ശരീരം എപ്രകാരമാണോ അപ്രകാരം തന്നെ സ്നേഹിക്കാൻ ശീലിച്ചു. വർക്കൗട്ടുകൾ ​ഗൗരവത്തോടെ കണക്കിലെടുക്കുകയും ബോഡിബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തു. ബോഡിബിൽഡിങ്ങിന് യോജ്യമായ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ തെ‌രഞ്ഞെടുക്കുന്നതും തുടക്കത്തിൽ അന്‍റോണിയയെ ആശങ്കപ്പെടുത്തിയിരുന്നു. 

അത്തരം ഔട്ട്ഫിറ്റുകളിൽ തന്‍റെ ശരീരത്തിലെ വെള്ളപ്പാണ്ടുകൾ ആളുകൾ കാണുമല്ലോയെന്നതായിരുന്നു അലട്ടിയിരുന്നത്. എന്നാൽ ഉള്ളിലെ ഭയത്തെ അതിന്‍റെ വഴിക്കുവിടാതെ തനിക്കിഷ്ടമുള്ളത് ചെയ്യാൻ യാതൊന്നും ഭയക്കേണ്ടെന്ന് അന്‍റോണിയ തിരിച്ചറിഞ്ഞു. വൈകാതെ പല ബോഡിബിൽഡിങ് മത്സരങ്ങളിലും അന്‍റോണിയ പങ്കെടുത്ത് വിജയങ്ങൾ നേടി. ഫിറ്റ്നസ് ട്രെയിനർ കൂടിയാണ് ഇപ്പോൾ അവർ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

world

Post A Comment: