
കോട്ടയം: വളർത്തു മൃഗങ്ങളിൽ നായയുടെ സ്ഥാനം എപ്പോഴും ഒരു പടി മുന്നിലാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയ ഒരു വളർത്തു നായയുടെ ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്. കസവ് മുണ്ടും ഷർട്ടും ധരിച്ച് സദ്യകഴിക്കാനിരിക്കുകയാണ് സുന്ദരൻ നായക്കുട്ടി.
പഗ് ഇനത്തിൽപ്പെട്ടതാണ് നായ. ചിലർ അനുയോജ്യയായ വധുവിനെ തേടുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് പലവിധമായുള്ള കമന്‍റുകളും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.
വളർത്തു നായയുടെ വ്യത്യസ്തമായ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ഇപ്പോൾ പതിവാണ്. സമാനമായി നിരവധി ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: