
കട്ടിത്താടിയും നീളൻ മീശയും.. ലാൽ എന്നു കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിൽ ഓടിയെതുന്നത് ഈ ചിത്രമാണ്. നടനും സംവിധായകനുമായി വിലസുമ്പോഴും താടിയും മീശയുമായിരുന്നു ലാലിന്‍റെ ഹൈലൈറ്റ്. എന്നാലിപ്പോൾ തികച്ചും വ്യത്യസ്തമായി ക്ലീൻ ഷേവിലുള്ള ലാലിന്‍റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
അംബേദ്‌കർ എന്ന അടിക്കുറിപ്പോടെയാണ് ലാൽ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചത്. പിന്നാലെ രസകരമായ കമന്‍റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. തെങ്കാശിപ്പട്ടണത്തിലെ നീ ഒടുക്കത്തെ ഗ്ലാമറാടാ എന്ന ഡയലോഗ് ആണ് കൂടുതൽ പേരും കമന്‍റ് ചെയ്യുന്നത്.
കൊള്ളാമല്ലോ എന്ന് പറയുന്നവർക്കൊപ്പം താടി വടിക്കണ്ടായിരുന്നുവെന്ന് മറ്റൊരു കൂട്ടരും പറയുന്നുണ്ട്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിലെ കഥാപാത്രത്തിന് വേണ്ടിയാണ് താരത്തിന്‍റെ പുതിയ ലുക്കെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിൽ രാജാവിന്‍റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഐശ്വര്യ ലക്ഷ്മി, ജയറാം, റിയാസ് ഖാൻ, റഹ്മാൻ തുടങ്ങിയ മലയാളതാരങ്ങളും പൊന്നിയിൻ സെൽവനിൽ അഭിനയിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: