
ഇടുക്കി: മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ മധ്യവയസ്‌ക്കർ കാല് തെന്നി പഞ്ചായത്ത് കിണറ്റിൽ വീണു. ഇടുക്കി വണ്ടിപ്പെരിയാറ്റിലാണ് സംഭവം നടന്നത്. ഇരുവരെയും പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. വണ്ടിപ്പെരിയാർ സ്വദേശികളായ അനിൽ, രാജു എന്നിവരാണ് അപകടത്തിൽപെട്ടത്.
വെള്ളിയാഴ്ച്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ടൗണിലെ ബാറിനു സമീപത്തുവച്ചാണ് മദ്യലഹരിയിൽ അനിലും രാജുവും വഴക്കുണ്ടാക്കിയത്. ഇരുവരും ഏറെ നേരം തമ്മിൽ തല്ലുകയും ചെയ്‌തു. ഇതിനിടെ സമീപത്തെ പഞ്ചായത്ത് കിണറ്റിലേക്ക് ഇരുവരും കാലുവഴുതി വീഴുകയായിരുന്നു.
30 അടി താഴ്ച്ചയുള്ള കിണറ്റിലേക്കാണ് ഇരുവരും വീണത്. കിണറ്റിൽ നാലടി മാത്രമായിരുന്നു വെള്ളം. അതിനാൽ വലിയ അപകടം ഒഴിവായി. അപകടം കണ്ടു നിന്ന നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വണ്ടിപെരിയാർ സി.ഐ. സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. കിണറ്റിൽ നിന്നും കരയ്ക്ക് കയറ്റിയ ഇരുവരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: