കെയ്റോ: അടിവസ്ത്രങ്ങളുടെയും സ്വകാര്യ ഭാഗങ്ങളുടെയും മാതൃകയിൽ കപ്കേക്കുകൾ ഉണ്ടാക്കി വിൽപന നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. ഈജിപ്തിലാണ് സംഭവം നടന്നത്. കെയ്റോ സ്പോർട്സ് ക്ലബിൽ നടന്ന പിറന്നാൽ ആഘോഷത്തിനിടെയാണ് കേക്കുകൾ വിതരണം ചെയ്‌തത്. ഇവയുടെ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുകയും ചെയ്‌തു.
തുടര്‍ന്നാണ് ഈ കേക്കുകള്‍ ഉണ്ടാക്കിയ വനിതാ ബേക്കര്‍ അറസ്റ്റിലായത്. ഇവരെ പിന്നീട് 234 ഈജിപ്ഷ്യന്‍ പൗണ്ടിന്‍റെ(319 ഡോളര്‍) ജാമ്യത്തില്‍ വിട്ടയച്ചതായി ബിബിസി ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനെതിരെ ഈജിപ്തിലെ മതകാര്യ വിഭാഗവും മുന്നറിയിപ്പ് നല്‍കി. സംഭവം നടന്നത് സ്‌പോര്‍ട്‌സ് ക്ലബ്ബിലായതിനാല്‍ യുവജന, സ്‌പോര്‍ട്‌സ് മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: