
ഫാഷൻ ലോകത്ത് ശ്രദ്ധ നേടാൻ ട്രെയിൻ സീറ്റ് കവർ മോഷ്‌ടിച്ച യുവതി പിടിയിൽ. യുകെയിലാണ് സംഭവം ഉണ്ടായത്. ട്രെയിൻ സീറ്റുകൾക്ക് മുകളിൽ സാമുഹികാകലം പാലിക്കണമെന്ന നിർദേശമെഴുതിയ കവറുകൾ സ്ഥാപിച്ചിരുന്നു. ഇവയെടുത്ത് ക്രോപ്പ് ടോപ്പ് ആണെന്ന് കാണിച്ച് ഓൺലൈനിൽ വിൽക്കാനായിരുന്നു യുവതിയുടെ ശ്രമം. എളുപ്പത്തില്‍ ശ്രദ്ധ ലഭിക്കാനും അതുവഴി പണം സമ്പാദിക്കാനുമായിരുന്നു യുവതി ഇത്തരം ഒരു പ്രവൃത്തി ചെയ്‌തത്.
കൊവിഡ് കാലത്തെ ഫാഷനുകളില്‍ മഹാമാരിക്കെതിരായ പ്രതിരോധവും, ജാഗ്രതയുമെല്ലാം ഘടകങ്ങളായി വന്നിട്ടുണ്ട്. ഈ തരംഗത്തിന്റെ ചുവട് പിടിച്ച്, പണം സമ്പാദിക്കുകയെന്നതായിരുന്നു യുവതിയുടെ ലക്ഷ്യം. ഇതിനായി 'ചില്‍ടേണ്‍ റെയില്‍വേസ്' എന്ന കമ്പനിയുടെ ട്രെയിനില്‍ നിന്ന് സീറ്റ് കവറുകള്‍ ഇവര്‍ മോഷ്ടിച്ചതായാണ് ആരോപണം. അതേസമയം സീറ്റ് കവറുകള്‍ താന്‍ മോഷ്ടിച്ചതല്ലെന്നും അത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തനിക്ക് കിട്ടിയതാണെന്നുമാണ് യുവതിയുടെ വിശദീകരണം.
വിദ്യാർഥി കൂടിയായ യുവതി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് കയ്യില്‍ ആകസ്മികമായി വന്നുപെട്ട സീറ്റ് കവറുകള്‍ "ക്രോപ് ടോപ്' ആണെന്ന് കാണിച്ച് വില്‍ക്കാന്‍ ശ്രമിച്ചതത്രേ. സംഗതി വിവാദമായതോടെ യുവതിയുടെ ക്രോപ് ടോപ്'കള്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായി സൈറ്റ് ഉടമസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇതിനോടകം ടോപ് വാങ്ങിയ ഉപഭോക്താക്കള്‍ക്ക് യുവതി ആ പണം തിരികെ നല്‍കുകയും ചെയ്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: