www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയില്‍ ലക്ഷങ്ങളുടെ ഡേറ്റാ എന്‍ട്രി തട്ടിപ്പ്; കുടപിടിച്ച് പോലീസും

Share it:


കട്ടപ്പന: ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി വര്‍ക്കിന്‍റെ മറവില്‍ കട്ടപ്പന കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്. ഇടുക്കിക്കവലയില്‍ ആരംഭിച്ച ഡേറ്റാ സൊലൂഷ്യന്‍സ് എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് നടത്തിപ്പുകാര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. 120 ലേറെ പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇതില്‍ 5000 രൂപ മുതല്‍ ലക്ഷക്കണക്കിനു രൂപവരെ നഷ്ടമായവരുണ്ട്. 

കട്ടപ്പന നഗരസഭയ്ക്ക് സമീപം (നഗരസഭയുടെ സമീപ പഞ്ചായത്തിൽ) അക്ഷയ കേന്ദ്രം നടത്തുന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിലേക്ക് ആളുകളെ ചേര്‍ത്തിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തുകൊണ്ടാണ് സംഘം ആളുകളെ ഇതിലേക്ക് ചേര്‍ത്തുകൊണ്ടിരുന്നത്. ജോലി നല്‍കുന്നതിനു മുമ്പായി അഡ്വാന്‍സ് ഇനത്തില്‍ പണം വാങ്ങുകയായിരുന്നു പതിവ്.  

തുടര്‍ന്ന് ആദ്യ ശമ്പളം കൃത്യമായി നല്‍കി ഇടപാടുകാര്‍ക്കിടയില്‍ വിശ്വാസ്യത ഉറപ്പാക്കും. തുടര്‍ന്ന് വലിയ തുക അഡ്വാന്‍സ് നല്‍കുന്ന രണ്ടാം വര്‍ക്ക് എടുക്കാന്‍ നിര്‍ബന്ധിക്കും. ഇത്തരത്തില്‍ വലിയ തുക നല്‍കി വര്‍ക്ക് എടുത്തവര്‍ക്കാണ് പണം നഷ്ടമായത്. കട്ടപ്പന മേഖലയിലെ നിരവധി ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. 2020 ഓഗസ്റ്റിലാണ് കട്ടപ്പന ഇടുക്കി കവലയില്‍ ഇവര്‍ സ്ഥാപനം തുടങ്ങിയത്. 

പിന്നീട് മുന്നു മാസത്തിനു ശേഷം സ്ഥാപനം പൂട്ടി നടത്തിപ്പുകാര്‍ മുങ്ങിയതോടെയാണ് ഇടപാടുനടത്തിയിരുന്ന നൂറിലേറെ പേര്‍ തട്ടിപ്പ് സംബന്ധിച്ച് അറിയുന്നത്. അതേസമയം ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെയും തട്ടിപ്പ് നടത്തിയ സംഘത്തെയും സംരക്ഷിക്കുന്നതാണ് പോലീസിന്റെ നടപടിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കട്ടപ്പന പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. മുമ്പ് കട്ടപ്പന കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വിസ തട്ടിപ്പ് കേസിലും ഇതേ പോലീസ് ഉദ്യോഗസ്ഥൻ ഇടനിലനിന്നിരുന്നതായിട്ടാണ് വിവരം. 

പൊലീസ് ഉദ്യോഗസ്ഥന്‍റെ പിന്‍ബലത്തില്‍ ഇപ്പോള്‍ ഇരയാക്കപ്പെട്ടവരെ കള്ളക്കേസില്‍ കുടുക്കുന്നതായും പരാതിക്കാര്‍ പറയുന്നു. തട്ടിപ്പ് സംഘത്തിനു കുടപിടിക്കുന്ന പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും മനുഷ്യാവകാശ കമ്മിഷനും അടക്കം പരാതി നല്‍കാനൊരുങ്ങുകയാണ് ഇരയാക്കപ്പെട്ടവര്‍.

(കട്ടപ്പനയിൽ ഡേറ്റാ എൻട്രി ജോലികളുടെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ തട്ടിപ്പ് നടത്തിയത് കട്ടപ്പന നഗരസഭയ്ക്ക് പുറത്തുള്ള അക്ഷയ കേന്ദ്രത്തിലെ സ്ത്രീയാണ്. വാർത്തയിൽ നഗരസഭയ്ക്ക് പുറത്ത് എന്നുള്ളത് നഗരസഭാ മന്ദിരത്തിനു സമീപമുള്ള അക്ഷയ കേന്ദ്രം എന്ന് ചിലർ തെറ്റിധരിച്ചതായി അറിയുന്നു.. ആയത് തിരുത്തി വായിക്കേണ്ടതാണ്)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

Idukki

Mostreaded

Post A Comment: