www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുളിച്ചിട്ട് 67 വർഷം; അടുത്തെത്തിയാൽ നാറ്റം കൊണ്ട് ബോധം കെടുന്ന മനുഷ്യൻ

Share it:

അടുത്തേക്കെത്തിയാൽ ആരും ബോധംകെടും. അങ്ങനെ ഒരു മനുഷ്യനുണ്ട് ഇറാനിൽ. 87 കാരനായ ഇറാനിലെ ഡെ‌ജ്‌ഗാ ഗ്രാമത്തിലെ അമോഹാജിയാണ് ഇത്തരത്തിൽ വൃത്തികേട് കൊണ്ട് ശ്രദ്ധേയനായത്. ഇയാൾ കുളിച്ചിട്ട് 67 വർഷം പിന്നിട്ടു. വിസര്‍ജനത്തിനുശേഷം വൃത്തിയാക്കാന്‍പോലും ഇയാള്‍ വെളളം ഉപയോഗിക്കാറില്ലത്രേ.

രോഗംവരുമെന്ന പേടിയിലാണ് അമോ ഹാജി കുളി ഉപേക്ഷിച്ചത്. കുളി എന്നെന്നേക്കുമായി ഉപേക്ഷിച്ചതിനുശേഷം ഒരു ചെറിയരോഗം പോലും തനിക്ക് വന്നിട്ടില്ലെന്നാണ് അയാള്‍ പറയുന്നത്. കുളി ഉപേക്ഷിച്ചെന്ന് മാത്രമല്ല ദേഹം വൃത്തിയാക്കലും ഇല്ല.

നേരിട്ടുകണ്ടാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള ഒരു പ്രതിമപോലിരിക്കും. ശരീരത്തിലാകെ അഴുക്കുകളുടെ പല പാളികള്‍ കാണാം. അമോ ഹാജിയുടെ ആഹാരത്തിനും ഉണ്ട് ചില പ്രത്യേകതകള്‍. മൃഗങ്ങളുടെ ചീഞ്ഞമാംസമാണ് ഏറെ ഇഷ്ടം. പ്രത്യേകിച്ച് കാട്ടുജീവികളുടെ ഇറച്ചി.

പുകവലിയും ഏറെ ഇഷ്ടമാണ്. പക്ഷേ, പൈപ്പില്‍ പുകയിലയ്ക്കുപകരം ഉപയോഗിക്കുന്നത് മൃഗങ്ങളുടെ വിസര്‍ജ്യങ്ങളും മറ്റുമാണ്. വിസര്‍ജ്യങ്ങള്‍ ഉപയോഗിച്ചുളള പുകവലിക്ക് മാരകലഹരിയാണെന്നാണ് അമോ ഹാജി പറയുന്നത്.

കുളിക്കുന്ന കാര്യത്തില്‍ വെളളത്തോട് അലര്‍ജിയുണ്ടെങ്കിലും ദിവസവും അഞ്ചുലിറ്റര്‍ വെളളം കുടിക്കണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അമോഹാജി ഒരുക്കമല്ല. തുരുമ്പിച്ച ഒരു പഴയ ഇരുമ്പുക്യാനില്‍ പോകുന്നിടത്തൊക്കെ വെളളവും കൊണ്ടുപോകും.

അഴുക്കില്‍ മുങ്ങിയ കീറിപ്പറിഞ്ഞ വസ്ത്രമാണ് സ്ഥിരമായി ധരിക്കുന്നത്. ഒപ്പം പണ്ടത്തെ ഭടന്മാര്‍ ഉപയോഗിക്കുന്നതുപോലുളള ഒരു ഹെല്‍മറ്റും. തലയെ തണുപ്പില്‍ നിന്ന് സംരക്ഷിക്കാനാണ് ഹെല്‍മറ്റ് സ്ഥിരമാക്കിയതെന്നാണ് അമോ ഹാജി പറയുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്കിടെ കണ്ണാടി നോക്കണമെന്ന കാര്യത്തില്‍ അമോഹാജിക്ക് നിര്‍ബന്ധമുണ്ട്. താടിയും മുടിയും ഒത്തിരി വളര്‍ന്നോ എന്ന് അറിയുന്നത് കണ്ണാടി നോക്കിയാണ്. ഇതിനായി കണ്ണാടി സ്വന്തമായി വാങ്ങിയെന്ന് കരുതിയെങ്കില്‍ തെറ്റി.

റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ കണ്ണാടികളിലാണ് അമോഹാജി മുഖംനോക്കുന്നത്. താടിയും മുടിയുമൊക്കെ ഒരുപാട് വളര്‍ന്നെന്നു കണ്ടാലുടന്‍ അതൊക്കെ മുറിച്ച് സുന്ദരനാകും. തീ ഉപയോഗിച്ചാണ് താടിയും മുടിയുമൊക്കെ മുറിക്കുന്നത്.

ആളൊഴിഞ്ഞ സ്ഥലത്ത് പ്രത്യേകമായി നിര്‍മിച്ച കുഴികളിലാണ് അമോഹാജിയുടെ താമസം. വളരെ ചെറുപ്പത്തില്‍ത്തന്നെ ബന്ധുക്കളുമായി അകന്നു, അതിനുശേഷം അവരുമായി ഒരുതരത്തിലുളള ബന്ധവും ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടേ ഇല്ല.

ബന്ധുക്കളില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. വൈകാരിമായ ചില പ്രശ്‌നങ്ങളുടെ പേരില്‍ വിവാഹവും വേണ്ടെന്നുവച്ചു. അങ്ങനെ കുളിയും നനയുമൊക്കെ ഉപേക്ഷിച്ച് ആരോടും പരാതിയും പരിഭവവുമില്ലാതെ സ്വസ്ഥമായി കഴിയുകയാണ് അമോഹാജി ഇപ്പോള്‍.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

world

Post A Comment: