www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ജെസിബിക്കുള്ളിൽ രണ്ട് കൂറ്റൻ പെരുമ്പാമ്പുകൾ; പുറത്തെടുക്കാൻ വേണ്ടി വന്നത് നാല് മണിക്കൂർ

Share it:



ഭുവനേശ്വർ: ജെസിബിയിൽ കുടുങ്ങിയ രണ്ട് ഭീമൻ പെരുമ്പാമ്പുകളെ മണിക്കൂറുകളുടെ ശ്രമഫലമായി രക്ഷപെടുത്തി. ഒഡിഷയിലെ ബെർഹാംപൂർ ജില്ലയിലെ പല്ലിഗുമുല ഗ്രാമത്തിലാണ് സംഭവം. പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. റിസർവോയർ സൗന്ദര്യവൽകരണത്തിൻ്റെ ഭാഗമായി കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കാനായി എത്തിച്ച ജെസിബിയിലാണ് ഇവ കുടുങ്ങിയത്. നാല് മണിക്കൂറോളം ശ്രമിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. പിടികൂടിയ പെരുമ്പാമ്പ് ഒന്നിന് 11 അടി നീളവും മറ്റൊന്നിന് ഏഴ് അടി നീളവുമുണ്ട്.  

കഴിഞ്ഞ ദിവസം രാത്രിയിലാണ് ജെസിബിയുടെ രണ്ടു ഭാഗങ്ങളിലായി രണ്ടു പെരുമ്പാമ്പുകൾ കുടുങ്ങിയതായുള്ള വിവരം കിട്ടുന്നത്. രാത്രി തന്നെ സ്ഥലത്തെത്തി ഒന്നിനെ ജെസിബിയുടെ മുകളിൽ നിന്ന് എളുപ്പത്തിൽ പിടികൂടാൻ സാധിച്ചു. എന്നാൽ 11 അടി നീളമുള്ള പെരുമ്പാമ്പിനെ മെഷീന് അകത്ത് കുടുങ്ങിയ നിലയിൽ ആയിരുന്നു. ഇതിനെ പുറത്തെടുക്കാനാണ് നാല് മണിക്കൂർ അധ്വാനിക്കേണ്ടി വന്നത്. പാമ്പു പിടിത്തക്കാരിൽ ഒരാൾ വ്യക്തമാക്കി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Viral

Post A Comment: