ഭീമൻ രാജവെമ്പാലയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കടിക്കാനാഞ്ഞ പാമ്പിൽ നിന്നും പാമ്പുപിടുത്തക്കാരൻ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്. കർണാകടയിലെ ഷിവമോഗയിലാണ് സംഭവം. ഭീമൻ രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരിക്കുകയാണ്.
അരുവിയിലേക്ക് വീണുകിടക്കുന്ന മരത്തിന്റെ വേരുകൾക്കിടയിലാണ് രാജവെമ്പാല ഒളിച്ചിരുന്നത്. ഇതിനിടെ രാജവെമ്പാല ഇയാളെ അപ്രതീക്ഷിതമായി ആക്രമിച്ചു.
#WATCH | A reptile expert narrowly escapes being bitten by a Cobra snake while trying to catch the animal
— ANI (@ANI) January 12, 2021
Shivamogga, #Karnataka pic.twitter.com/czTc7Zv7pu
പെട്ടന്നുള്ള ആക്രമണത്തിൽ പതറിയ ഇയാൾ കൈയിലിരുന്ന വടികൊണ്ട് പാമ്പിനെ തടയുകയും കൈകൊണ്ട് തട്ടിമാറ്റുകയും ചെയ്തു. അടി തെറ്റിയ പാമ്പുപിടുത്തക്കാരൻ അരുവിയിലേക്ക് വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പാമ്പുപിടുത്തക്കാരനും സഹായത്തിനെത്തി. രണ്ട് പേരും ചേർന്ന് പാമ്പിനെ കീഴ്പ്പെടുത്തുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: