www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

26 വയസായിട്ടും പ്രണയിക്കാൻ കാമുകനില്ല; വൈറലായി യുവതിയുടെ കുറിപ്പ്

Share it:


പ്രണയത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വാചാലരാകുന്നത് പതിവാണ്. എന്നാൽ തനിക്കൊരു പ്രണയം ഇല്ലാത്തതിന്‍റെ ദുഖം പങ്കുവച്ച യുവതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 26 വയസായെങ്കിലും ഇതുവരെ ഒരു ബോയ്ഫ്രണ്ട് തനിക്കുണ്ടായിട്ടില്ലെന്ന് പറയുകയാണ് "ഹ്യൂമന്‍സ് ഒഫ് ബോംബെ" എന്ന ഫേസ്ബുക്ക് പേജ് വഴി ഒരു പെണ്‍കുട്ടി. തൻ്റെ അനുഭവം രസകരമായാണ് യുവതി കുറിച്ചിരിയ്ക്കുന്നത്.

യുവതിയുടെ കുറിപ്പ് ഇങ്ങനെ

''26 വയസായെങ്കിലും ഇതുവരെ ഒരു ബോയ്ഫ്രണ്ട് എനിക്കുണ്ടായിട്ടില്ല. വളര്‍ന്നു വരുന്ന കാലഘട്ടത്തില്‍, ഞാന്‍ ബാഗീസ് ജീന്‍സും സ്‌നീക്കേഴ്‌സും ബോബ് കട്ടും ധരിച്ച അസലൊരു ടോംബോയ് (ആണ്‍ സ്വഭാവമുള്ള പെണ്‍കുട്ടി) ആയിരുന്നു. പോരാത്തതിന് ഞാന്‍ പഠിച്ചതെല്ലാം ഗേള്‍സ് സ്‌കൂളിലുമായിരുന്നു. അടുത്തെങ്ങും ആണുങ്ങളെ കാണാനേ കിട്ടിയിരുന്നില്ല (ആസ് പാസ് ലഡ്‌കെ ഥോ ത്ഥി ഹി നഹി). ഒറ്റക്കുട്ടി ആയിരുന്നത് കൊണ്ടു തന്നെ മാതാപിതാക്കള്‍ എൻ്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളായിരുന്നു.

ഒരിക്കല്‍ ഒരു കക്ഷിയോട് ചെറിയൊരു ക്രഷ് തോന്നി. പക്ഷെ അയാളോട് അത് തുറന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ബിരുദപഠനം കഴിഞ്ഞ് ഒരു ഡേറ്റിങ് ആപ്പ് ഞാനൊന്ന് ട്രൈ ചെയ്‌തുനോക്കുകയുണ്ടായി. പക്ഷെ എന്നോട് താൽപര്യം കാട്ടിയ ആണുങ്ങള്‍ക്കെല്ലാം ഒരു 'ഫ്‌ലിങ്ങി'നോട് മാത്രമായിരുന്നു താൽപര്യം, എന്നെ സംബന്ധിച്ച് അതൊരു ബിഗ് നോ ആണ്. ജോലി സ്ഥലത്തു പോലും കാര്യമായ ഗുണമൊന്നും കണ്ടില്ല. എപ്പോള്‍ ഇന്‍സ്റ്റഗ്രാം തുറന്നാലും, ഒന്നുകില്‍ എൻ്റെ ഫ്രണ്ട്‌സ് അവരുടെ ബോയ്ഫ്രണ്ട്‌സുമായി നില്‍ക്കുന്നത് കാണും. അല്ലെങ്കില്‍ അവരെല്ലാം വിവാഹ നിശ്ചയത്തിന്‍റെ തിരക്കിലായിരിക്കും.

ഇന്നും നാളെയുമൊക്കെയായി എല്ലാവരും കല്ല്യാണം കഴിക്കുകയാണ് (സ്ബക്കി ഷാദി ഹോ രഹി ഹേ ആജ് കല്‍). അവരെല്ലാം ട്വിറ്ററില്‍ ജോയിന്‍റ് അക്കൗണ്ടുകള്‍ തുടങ്ങുകയാണെന്നേ....കപ്പിള്‍ ഹാഷ്ടാഗും പ്രപ്പോസല്‍ വീഡിയോയും പിന്നെ എന്തൊക്കെയുമോ പോസ്റ്റ് ചെയ്യുകയാണ്. സിംഗിള്‍ ആയിരുന്ന്, ക്വാര്‍ട്ടര്‍ ലൈഫ് ക്രൈസിസിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ഇങ്ങനെ ഫോണ്‍ (പി.ഡി.എ) നോക്കിക്കൊണ്ടിരിക്കുന്നതിനേക്കാള്‍ അലമ്പായിട്ട് മറ്റൊരു അവസ്ഥയില്ല. എപ്പോഴും ഞാന്‍ ഹാങ്ങ് ഔട്ട് ചെയ്യുന്നത് എന്‍റെ കൂടെ തന്നെയാണ്. എന്‍റെ ജീവിതം അക്ഷരാര്‍ഥത്തില്‍ ഭീകര തമാശയാണ്  എൻ്റെ ബര്‍ത്തഡേയ്ക്ക് ഞാന്‍ തന്നെ ഒരു ഗിഫ്റ്റ് വാങ്ങിച്ച് പൊതിഞ്ഞ് എനിക്ക് തന്നെ കൊടുക്കും. എന്നിട്ട് ഭയങ്കര ആശ്ചര്യം കാണിക്കുകയും ചെയ്യും.''  യുവതി കുറിയ്ക്കുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Trending

Post A Comment: