www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാഴപ്പിണ്ടി ജ്യൂസ് അത്ര ചില്ലറക്കാരനല്ല; കൊളസ്‌ട്രോളും രക്തസമ്മർദവും വരെ പമ്പകടക്കും

Share it:



വാഴയുടെ ഗുണങ്ങളെക്കുറിച്ച് മലയാളികൾക്ക് നന്നായി അറിയാം. വാഴപ്പഴം പൊട്ടാസ്യത്തിന്‍റെയും ജീവകങ്ങളുടെയും കലവറയാണ്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ദഹനത്തിന് സഹായിക്കുമെന്നും പറയപ്പെടുന്നു. വാഴച്ചുണ്ട് അഥവാ വാഴപ്പൂ ആകട്ടെ പ്രമേഹ രോഗികൾക്ക് മികച്ച ഭക്ഷണമാണ്. വാഴപ്പിണ്ടി അഥവാ വാഴത്തണ്ടും ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. 

ദഹനത്തിന് 

വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ നീക്കും. ഇതിനു ഡൈയൂറേറ്റിക് ഗുണങ്ങളുണ്ട്. വാഴപ്പിണ്ടി ജ്യൂസ് നാരുകൾ ധാരാളം അടങ്ങിയതാണ്. ദഹനത്തിന് ഏറെ സഹായകമാണിത്. 

വൃക്കയിലെ കല്ല്

വാഴപ്പിണ്ടി ജ്യൂസിൽ ഏലക്ക ചേർത്തുകുടിക്കുന്നത് വൃക്കയിലെ കല്ലിനെ തടയുന്നു. ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു ദിവസവും കുടിക്കുന്നത് മൂത്രത്തിലെ കല്ല് ഉണ്ടാകുന്നത് തടയും. മൂത്രനാളിയിലെ അണുബാധ (UTI) മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാനും ഇത് സഹായിക്കും.

ശരീരഭാരം കുറയ്ക്കും

നാരുകൾ ധാരാളം അടങ്ങിയതിനാൽ ശരീര കോശങ്ങളിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും പുറന്തള്ളൽ സാവധാനത്തിലാകും. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. ഇതിൽ വളരെ കുറച്ചു കാലറി മാത്രമേ അടങ്ങിയിട്ടുള്ളു. അതുകൊണ്ടുതന്നെ ശരീരഭാരം കൂടും എന്ന പേടി വേണ്ട.

കൊളസ്ട്രോളും രക്തസമ്മർദ്ദവും

വൈറ്റമിൻ ബി ധാരാളം അടങ്ങിയതിനാൽ ഇതിൽ ഇരുമ്പ് ധാരാളം ഉണ്ട്. ഇത് ഹീമോഗ്ലോബിൻ കൗണ്ട് കൂട്ടുന്നു. ഇതിൽ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവർക്ക് മികച്ച ഭക്ഷണമാണിത്. 


അസിഡിറ്റി 

ശരീരത്തിലെ അമ്ലനില മെച്ചപ്പെടുത്താൻ വാഴപ്പിണ്ടി ജ്യൂസ്  സഹായിക്കും. നെഞ്ചെരിച്ചിലിനും ആശ്വാസമേകുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

Food

Post A Comment: