www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടിൽ കയറാൻ പേടി; യുവാവ് വിമാനത്താവളത്തിൽ ഒളിച്ചു കഴിഞ്ഞത് മൂന്നു മാസം

Share it:


ലൊസാഞ്ചലസ്: കോവിഡ് ഭീതിയിൽ വീട്ടിൽ പോകാൻ ഭയന്ന യുവാവ് വിമാനത്താവളത്തിൽ ഒളിച്ചു കഴിഞ്ഞത് മൂന്നു മാസം. ഷിക്കാഗോയിലെ ഓഹെയര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനെ അറസ്റ്റ് ചെയ്‌തത്. രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷിതപ്രദേശത്ത് ആരുടെയും കണ്ണില്‍പെടാതെ മൂന്നു മാസത്തോളം കഴിഞ്ഞ ആദിത്യ സിങ് (36) ആണു ശനിയാഴ്ച്ച പിടിയിലായത്. 

ലൊസാഞ്ചലസിന്‍റെ സമീപപ്രദേശത്തു താമസിക്കുന്ന ആദിത്യ ഒക്‌ടോബര്‍ 19 മുതല്‍ വിമാനത്താവളത്തില്‍ ഒളിച്ചു കഴിയുകയാണ്. നിരോധിത മേഖലയില്‍ കടന്നു കയറിയതിനും മോഷണശ്രമത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തു. ലൊസാഞ്ചലസില്‍ നിന്ന് വിമാനത്തില്‍ ഇവിടെ എത്തിയ ആദിത്യ പിന്നീട് വിമാനത്താവളത്തിന്‍റെ സുരക്ഷാമേഖലയില്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ കഴിയുകയായിരുന്നു.

രണ്ട് യുണൈറ്റഡ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ഇയാളോട് തിരിച്ചറിയല്‍ രേഖ ചോദിച്ചതോടെയാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍സ് മാനേജരുടെ ബാഡ്‌ജ് ആണ് ആദിത്യ കാട്ടിയത്. ഒക്‌ടോബര്‍ മുതല്‍ സ്ഥലത്തില്ലാത്തയാളുടെ ബാഡ്‌ജ് ആയിരുന്നു അത്. വിമാനത്താവളത്തില്‍ നിന്നു കളഞ്ഞു കിട്ടിയതായിരുന്നു ഇത്. ഇതോടെ ഇവർ ആദിത്യയെ അധികൃതര്‍ക്കു കൈമാറുകയായിരുന്നു.

കോവിഡ് മൂലം വീട്ടില്‍ പോകാന്‍ ഭയന്ന് വിമാനത്താളവത്തില്‍ കഴിയുകയായിരുന്നു എന്ന് ആദിത്യയെന്ന് അസി. സ്‌റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. യാത്രക്കാരില്‍നിന്നു ലഭിക്കുന്ന ആഹാരവും മറ്റും ഉപയോഗിച്ചാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കൂട്ടുകാര്‍ക്കൊപ്പം കഴിയുന്ന ആദിത്യക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

world

Post A Comment: