www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിർത്തിയിട്ട കാറിനുള്ളിൽ 10 മൃതദേഹങ്ങൾ; രണ്ട് പേർ അറസ്റ്റിൽ

Share it:



മെക്‌സിക്കോ സിറ്റി: റോഡരികിൽ നിർത്തിയിട്ട കാറിൽ കണ്ടെത്തിയത് 10 മൃതദേഹങ്ങൾ. മെക്‌സിക്കൻ സംസ്ഥാനമായ സകാറ്റെകാസിലാണ് കാറിനുള്ളിൽ കുത്തി തിരുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചയോടെ ലോക്കല്‍ സ്റ്റേറ്റ് ഗവര്‍ണറുടെ ഓഫീസിനു സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണു വാഹനം കണ്ടെത്തിയത്.  

സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മെക്‌സിക്കന്‍ സംസ്ഥാനമായ സാകറ്റെകാസില്‍ മയക്കുമരുന്നു മാഫിയകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവാണ്. ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതാണ് രീതി. ഇതിന്‍റെ തുടര്‍ച്ചയായാണ് പൊതുസ്ഥത്ത് മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട സംഭവത്തെയും കാണുന്നതെന്നാണ് വിവരം. 

മരിച്ചവർ ക്രൂരമായ മര്‍ദനത്തിന് വിധേയമായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും എന്തു വിലകൊടുത്തും സമാധാനം പുനഃസ്ഥാപിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

മയക്കുമരുന്ന് സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന മെക്‌സിക്കോയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് അടുത്ത കാലത്തുണ്ടായത്. 2021- ല്‍ മാത്രം 31,615 കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ ഭൂരിഭാഗവും മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള പോരാട്ടത്തിലാണു സംഭവിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷം 32,814 പേരാണു കൊല്ലപ്പെട്ടത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

നായയെ ലൈംഗികമായി പീഡിപ്പിച്ച 60 കാരൻ അറസ്റ്റിൽ

ലക്‌നൗ: നായയെ ലൈംഗികമായി ഉപയോഗിച്ച 60 കാരനെ മൊബൈൽ ക്യാമറയിൽ കുടുക്കി മരുമകൾ. ഉത്തർപ്രദേശിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തു വരുന്നത്. ഗാസിയാബാദിൽ നടന്ന സംഭവത്തിൽ 60 കാരൻ അറസ്റ്റിലായി. വയോധികൻ നായയുമായി ഇടക്കിടെ ആളൊഴിഞ്ഞ പ്രദേശത്ത് പോകുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് മരുമകൾ ഇക്കാര്യം നിരീക്ഷിക്കാൻ തീരുമാനിച്ചത്. 

തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ നായയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ടത്. ഇതോടെ കണ്ടത് മരുമകൾ മൊബൈൽ ക്യാമറയിൽ പകർത്തി. മുകൾ നിലയിൽ നിന്നും മരുമകൾ തന്നെ ക്യാമറയിൽ പകർത്തിയതറിഞ്ഞതോടെ നായയെ വിട്ടിട്ട് വയോധികൻ യുവതിയോട് കയർക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിയിൽ വ്യക്തമാണ്. 

വയോധികൻ യുവതിയെ പിന്തുടർന്നതോടെ വീഡിയോ ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്‌ത ശേഷം യുവതി ടെയിസ് പീപ്പിള്‍ ഫോര്‍ അനിമല്‍(PFA) എന്ന മൃഗസംരക്ഷണ സംഘടനയോടു കാര്യങ്ങള്‍ വെളിപ്പെടുത്തി. ഇവർ വീട്ടിലെത്തിയപ്പോൾ നായ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി കണ്ടെത്തി. തുടർന്ന് പൊലീസിനെ വിവരം അറിയിച്ച് 60 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇയാള്‍ മുമ്പും ഇത്തരം ഹീനപ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. മരുമകൾ പകർത്തിയ വീഡിയോയാണ് കേസിലെ പ്രധാന തെളിവായി പൊലീസ് കണ്ടെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ ഐപിസി 377-ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. 


Share it:

world

Post A Comment: