റിയാദ്: അബുദാബിയിൽ രണ്ടിടങ്ങളിലായുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. ഇന്ത്യക്കാർക്ക് പുറമേ ഒരു പാക് സ്വദേശിയും മരിച്ചിട്ടുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
യുഎഇയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്നോക്കിന്‍റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. മൂന്ന് എണ്ണ ടാങ്കറുകൾ ഇവിടെ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിലും സ്ഫോടനമുണ്ടായി.
തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. അഡ്നോക്കിന്‍റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്. ഡ്രോൺ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്‍റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
16കാരനെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ
സൗത്ത് കരോളിന: 16 വയസ് മാത്രം പ്രായമുള്ള വിദ്യാർഥിയെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. 34 വയസ്സുള്ള കാതറിന്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. അവധി ദിവസങ്ങളിലാണ് ഇവർ വിദ്യാർഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം.
അധ്യാപിക കുട്ടിയുമായി ശാരീരിക ബന്ധം പുലർത്തുന്നത് കണ്ടെത്തിയ ഒരാളാണ് പൊലീസിനു വിവരം കൈമാറിയത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്‌തപ്പോൾ അധ്യാപിക കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീടാണ് അധ്യാപികയെ അറസ്റ്റ് ചെയ്‌തത്. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31നാണ് അധ്യാപികയുടെ പീഡനം സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്.
പിക്കന്‍സ് കൗണ്ടറിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്നു കാതറിന്‍ ഫോള്‍ജര്‍ പെല്‍ഫ്രേ. ഇവരെ പിന്നീട് പതിനായിരം ഡോളറിന് ജാമ്യത്തില്‍ വിട്ടു. നിരവധി തവണയാണ് ഈ വിദ്യാർഥിയുമായി ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഫ്ളോറിഡയില്‍ പതിനാലുകാരനായ വിദ്യാർഥിയെ തന്‍റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ 31 കാരിയായ അധ്യാപികയെ മാസങ്ങള്‍ക്കു മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അന്ന് അധ്യാപികയെ അറസ്റ്റ് ചെയ്തത്. വിവാഹിതയായ അധ്യാപിക 14 കാരനായ മുന്‍ വിദ്യാര്‍ത്ഥിയുമായ രണ്ടുമാസമായി ലൈംഗികബന്ധം പുലര്‍ത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
Post A Comment: