www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

16കാരനെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ

Share it:



സൗത്ത് കരോളിന: 16 വയസ് മാത്രം പ്രായമുള്ള വിദ്യാർഥിയെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. 34 വയസ്സുള്ള കാതറിന്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. അവധി ദിവസങ്ങളിലാണ് ഇവർ വിദ്യാർഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. 

അധ്യാപിക കുട്ടിയുമായി ശാരീരിക ബന്ധം പുലർത്തുന്നത് കണ്ടെത്തിയ ഒരാളാണ് പൊലീസിനു വിവരം കൈമാറിയത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്‌തപ്പോൾ അധ്യാപിക കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീടാണ് അധ്യാപികയെ അറസ്റ്റ് ചെയ്‌തത്. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.  

ഡിസംബര്‍ 31നാണ് അധ്യാപികയുടെ പീഡനം സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്. പിക്കന്‍സ് കൗണ്ടറിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്നു കാതറിന്‍ ഫോള്‍ജര്‍ പെല്‍ഫ്രേ. ഇവരെ പിന്നീട് പതിനായിരം ഡോളറിന് ജാമ്യത്തില്‍ വിട്ടു. നിരവധി തവണയാണ് ഈ വിദ്യാർഥിയുമായി ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. 

ഫ്ളോറിഡയില്‍ പതിനാലുകാരനായ വിദ്യാർഥിയെ തന്‍റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ 31 കാരിയായ അധ്യാപികയെ മാസങ്ങള്‍ക്കു മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അന്ന് അധ്യാപികയെ അറസ്റ്റ് ചെയ്തത്. വിവാഹിതയായ അധ്യാപിക 14 കാരനായ മുന്‍ വിദ്യാര്‍ത്ഥിയുമായ രണ്ടുമാസമായി ലൈംഗികബന്ധം പുലര്‍ത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

ടി.പി.ആർ 30 കടന്നു; ഇടുക്കിയിൽ നിയന്ത്രണം കടുപ്പിക്കും 

ഇടുക്കി: ടി.പി.ആർ 30 പിന്നിട്ടതോടെ ഇടുക്കി ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഞായറാഴ്ച്ച ജില്ലയിൽ 594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 30.30 ശതമാനമായിരുന്നു ടി.പി.ആർ. നേരത്തെ മൂന്നു ദിവസത്തെ ടി.പി.ആർ ശരാശരി 20നു മുകളിലെത്തിയപ്പോൾ 50 പേരിൽ കൂടതലുള്ള കൂടിച്ചേരലുകൾക്ക് ജില്ലയിൽ വിലക്കേർപ്പെടുത്തിയിരുന്നു. 

ഇന്നലെ ടി.പി.ആർ വീണ്ടും ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നും നാളെയും ടി.പി.ആർ ഉയർന്നു നിന്നാൽ കർശന നിയന്ത്രണങ്ങളിലേക്ക് ജില്ല കടക്കും. പൊതുപരിപാടികൾക്കും കൂടിച്ചേരലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. 

മൂന്നാം തരംഗത്തിൽ ജില്ലയിൽ അതിവേഗം കോവിഡ് കേസുകൾ വർധിക്കുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പരിശോധനകളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പരിശോധന വർധിപ്പിച്ചാൽ കേസുകൾ കൂടുമെന്നും വിലയിരുത്തുന്നുണ്ട്. 

അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതും ഇടുക്കിക്ക് ഭീഷണിയാണ്. നിത്യേന ആയിരക്കണക്കിനു പേരാണ് തൊഴിലിനും മറ്റുമായി തമിഴ്‌നാട്ടിൽ നിന്നും ജില്ലയിലേക്ക് എത്തുന്നത്. ഇവിടെ നിന്നും നിരവധി പേർ അതിർത്തി കടന്നു പോകുന്നുമുണ്ട്. 


Share it:

world

Post A Comment: