തൃശൂര്‍: വൃക്കരോഗികള്‍ക്ക് ആശ്വാസമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഫാ. ഡേവിസ് ചിറമ്മലുമായും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായും ആസ്റ്റര്‍ ഗ്രൂപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ഒമാന്‍ & കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. തൃശൂരില്‍ ഫാ. ഡേവിസ് ചിറമ്മലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം സഹകരണ വാഗ്ദാനം മുന്നോട്ട് വെച്ചത്.
സഹകരണത്തിന്‍റെ ഭാഗമായി കേരളത്തിലെ ആസ്റ്റര്‍ ഗ്രൂപ്പിന്‍റെ ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി എന്നിവിടങ്ങളിലാണ് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹായത്തോടെയാണ് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക. ഇതിന് പുറമെ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഫാ. ഡേവിസ് ചിറമ്മലും നടത്തുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുമെന്നും ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
തിരുവനന്തപുരം: ഒമിക്രോണിനൊപ്പം കേരളത്തിൽ പ്രതിദിന കോവിഡ് കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മരണാനന്തരചടങ്ങുകൾ, വിവാഹം, സാമൂഹിക, സാംസ്കാരിക പരിപാടികൾ എന്നിവയിൽ അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേർക്കും തുറസായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ പങ്കെടുക്കാനാകു.
കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദേശമുണ്ടായത്. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോഗത്തിൽ തീരുമാനമായി. ഒമിക്രോൺ കേസുകളിൽ വർധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ഗുരുതരമായ വ്യാപന സ്ഥിതിവിശേഷം ഇല്ലെന്നാണ് വിലയിരുത്തൽ.
മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ കൗമാരക്കാരുടെ കൊവിഡ് വാക്സീനേഷൻ അതിവേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. ഹൈറിസ്ക്- ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശനമായി നീരിക്ഷിക്കാനും ക്വാറന്‍റൈൻ ഉറപ്പാക്കാനും യോഗത്തിൽ നിർദേശമുയർന്നു.
Post A Comment: